ബം​​ഗ​​ളൂ​​രു: ഡോ. ​​അം​​ബ്രോ​​സ് പി​​ച്ചൈ​​മു​​ത്തു(58)​​വി​​നെ ത​​മി​​ഴ്നാ​​ട്ടി​​ലെ വെ​​ല്ലൂ​​ർ ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ച്ചു. ചെങ്ക​​ൽ​​പേ​​ട്ട് രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​നാ​​ണ് അ​​ദ്ദേ​​ഹം.

ബം​​ഗ​​ളൂ​​രു സി​​സി​​ബി​​ഐ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ ബം​​ഗ​​ളൂ​​രു ആ​​ർ​​ച്ച്ബി​​ഷ​​പ് പീ​​റ്റ​​ർ മ​​ച്ചാ​​ഡോ​​യാ​​ണ് നി​​യ​​മ​​നം ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ച​​ട​​ങ്ങി​​നി​​ടെ നി​​യു​​ക്ത​​ബി​​ഷ​​പ് അം​​ബ്രോ​​സി​​നെ സ്ഥാ​​ന​​ചി​​ഹ്ന​​ങ്ങ​​ൾ അ​​ണി​​യി​​ച്ചു.

സി​​സി​​ബി​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ റ​​വ. ​ഡോ. ​സ്റ്റീ​​ഫ​​ൻ ആ​​ല​​ത്ത​​റ, ബം​​ഗ​​ളൂ​​രു സ​​ഹാ​​യ​​മെ​​ത്രാ​​ന്മാരാ​​യ ആ​​രോ​​ഗ‍്യ​രാ​​ജ് സ​​തീ​​ശ് കു​​മാ​​ർ, ജോ​​സ​​ഫ് സൂ​​സൈ​​നാ​​ഥ​​ൻ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. സി​​സി​​ബി​​ഐ ക​​മ്മീ​​ഷ​​ൻ ഫോ​​ർ പ്രൊ​​ക്ല​​മേ​​ഷ​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി​​യും പൊ​​ന്തി​​ഫി​​ക്ക​​ൽ മി​​ഷ​​ൻ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്ട​​റു​​മാ​​ണ് ഡോ. ​​പി​​ച്ചൈ​​മു​​ത്തു.


ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ചേ​​യൂ​​രി​​ൽ ജ​​നി​​ച്ച അം​​ബ്രോ​​സ് 1993 മാ​​ർ​​ച്ച് 25ന് ​​വൈ​​ദി​​ക​​നാ​​യി. ലു​​വൈ​​ൻ കാ​​ത്ത​​ലി​​ക് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ൽ​​നി​​ന്ന് ത​​ത്വ​​ശാ​​സ്ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ​​വും റോ​​മി​​ലെ സെന്‍റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോ​​ക്ട​​റേ​​റ്റും നേ​​ടി​​യി​​ട്ടു​​ണ്ട്.

ഏ​​ഴു വ​​ർ​​ഷം ചെങ്ക​​ൽ​​പേ​​ട്ട് രൂ​​പ​​ത​​യു​​ടെ വി​​കാ​​രി ജ​​ന​​റാ​​ളാ​​യി​​രു​​ന്നു. 2022 ൽ ​​സി​​സി​​ബി​​ഐ ക​​മ്മീ​​ഷ​​ൻ ഫോ​​ർ പ്രൊ​​ക്ല​​മേ​​ഷ​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യി. വെ​​ല്ലൂ​​ർ ബി​​ഷ​​പ് ഡോ. ​​സൗ​​ന്ദ​​ർ​​രാ​​ജ് പെ​​രി​​യ​​നാ​​യ​​ഗം എ​​സ്ഡി​​ബി കാ​​ലം​​ചെ​​യ്ത​​തി​​നെ​​ത്തുട​​ർ​​ന്നു​​വ​​ന്ന ഒ​​ഴി​​വി​​ലാ​​ണ് നി​​യ​​മ​​നം.