നീറ്റ് കേന്ദ്രത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകർ അറസ്റ്റിൽ
Sunday, November 10, 2024 1:03 AM IST
കാൺപുർ:കാൺപൂരിൽ നീറ്റ് പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയതുവെന്ന കേസിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ.
നീറ്റ് പരിശീലകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നീ അധ്യാപകരാണ് അറസ്റ്റിലായത്. 2022ലാണ് പീഡനത്തിന് ഇരയായ കുട്ടി പഠനകേന്ദ്രത്തിലെത്തിയത്.