ജാമ്യംതേടി പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയിലേക്ക്
Sunday, November 10, 2024 1:03 AM IST
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജാമ്യം തേടി ജനതാദള്‍- എസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയിലേക്ക്.
ബലാത്സംഗം ചെയ്യുകയും പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന കുറ്റംചുമത്തിയുള്ള രണ്ടു കേസുകളില്‍ പ്രജ്വലിന്റെ ജാമ്യാപേക്ഷ കഴിഞ്ഞമാസം 21 ന് കര്‍ണാടക ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരേയുള്ള ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.