ചിറ്റൂർ: പുഴപ്പാലത്തിനു സമീപം കോൺക്രീറ്റ് ബണ്ടിനോട് ചേർന്നു നിൽക്കുന്ന വൃക്ഷം അപകട ഭീഷണിയിൽ. ബിഎസ്എൻഎൽ കേബിൾ നിയന്ത്രണത്തിന് നിർമിച്ച ബണ്ടിലാണ് വേരുകൾ കയറി നിൽക്കുന്നത്. ഇപ്പോൾ കോൺക്രീറ്റ് ബണ്ടിന്റെ ബലക്ഷയം കാരണം നശിച്ചുവരികയാണ്. മേട്ടുപ്പാളയം - ചിറ്റൂർ പ്രധാന പാതയിലാണ് അപകട ഭീഷണിയിൽ വ്യക്ഷം നിൽക്കുന്നത്. ദീർഘദൂര സഞ്ചാരികൾ വിശ്രമത്തിനായി മരത്തണലിൽ വാഹനങ്ങൾ നിർത്തിയിടാറുണ്ട്. ഇതിനു സമീപത്തായി വഴിയോര കച്ചവടവും നടത്തിവരുന്നുണ്ട്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം റോഡിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.