പു​ഴ​പ്പാ​ലം ജം​ഗ്ഷ​നി​ലെ മാ​ലി​ന്യ സം​സ്ക​ര​ണപ്ലാ​ന്‍റ് നി​ർ​മാ​ണത്തിനെതിരേ നാട്ടുകാർ
Saturday, September 28, 2024 6:38 AM IST
ചി​റ്റൂ​ർ: സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വ​ൻ​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തിയും കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നതുമായ ചി​റ്റൂ​ർ പു​ഴ​പ്പാ​ല​ത്തി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മിക്കു​ന്ന​തി​രെ ജ​ന​രോ​ഷം ശ​ക്തം. ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി, കെഎ​സ്ആ​ർ​ടിസി ഡി​പ്പോ, റ​സ്റ്റ് ഹൗ​സ്, വ​ൻകി​ട കു​ടി​വെ​ള്ള പ​ദ്ധ​തി എന്നിവ പു​ഴ​പ്പാ​ലം ജം​ഗ്ഷ​നി​ലാ​ണു​ള്ള​ത്. ഇ​വി​ടെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് കാ​ര്യാ​ല​യ സ​മീ​പ​മാ​ണ് ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ ശ്ര​മം ന​ട​ന്നു​വ​രു​ന്ന​ത്.

ത​ത്ത​മം​ഗ​ലം - ചി​റ്റൂ​ർ പ്ര​ധാ​ന പാ​ത​യ്ക്ക​രികി​ലാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചാ​ൽ വ്യാ​പ​ക പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​വു​മെ​ന്നും ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് സ്ഥാ​പി​ക്ക​ണ മെ​ന്നും കൗ​ൺ​സി​ല​ർ കെ.​സി. പ്രീ​ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​രാ​തി അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​മാ​കുന്ന​തോ​ടെ വീടു​ക​ളി​ൽ അ​സ​ഹ​നീ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​വു​മെ​ന്നും ജ​നം ഭ​യ​ക്കു​ന്നു​മു​ണ്ട്.


കൂ​ടാ​തെ മ​ഴ​വെ​ള്ളം റോ​ഡി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന​ത് ഇ​രു​പ​ത​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ച​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​യണയിലാ​ണെ​ന്ന​തും പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാക്കുമെ​ന്ന ആശങ്കയും നി​ല​വി​ലു​ണ്ട്.