നെന്മാറ: ഇഎസ്എ വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം നടത്തി. കേരള ഇൻഡിപെൻഡന്റ്സ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അടിപ്പെരണ്ടയിൽ പ്രകടനം നടത്തിയത്. യോഗത്തിൽ കിഫ ജില്ലാ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ രമേശ് ചേവക്കുളം, ഡോ. സിബി സക്കറിയ, ബാബു തടികുളങ്ങര, അബ്രഹാം പുതുശ്ശേരി, സോമൻ കൊമ്പനാൽ, ഹുസൈൻ കുട്ടി അടിപ്പെരണ്ട, ഐസക് വള്ളോമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.