ചിറ്റൂർ: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ഗവ. വിക്ടോറിയ ഗേൾസ് എൻഎസ്െഎസ് യൂണിറ്റ് ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ ആദരിച്ചു. സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ശുചിത്വമിഷനുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന പന്ത്രണ്ട് തൊഴിലാളികൾക്ക് സ്കൂൾ എൻഎസ്എസ് യൂണിറ്റിന് വേണ്ടി പ്രിൻസിപ്പൽ ടി. ഗിരി മൊമന്റോയും ഓണക്കോടിയും നല്കി ആദരിച്ചു.