മണ്ണാർക്കാട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജീവ്ഭവനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം പോസ്റ്റ്ഓഫീസിനു സമീപം സമാപിച്ച ശേഷം നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി. ബാലന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷത വഹിച്ചു.