ചിറ്റൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഏരിയാകമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ടി. ശ്രീദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജിതിൻ, ട്രഷറർ ടി. ഗിരീഷ്കുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. ഹരീഷ്, എം. മനോജ്, ആർ.കെ. മണിശങ്കർ, ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ, എസ്. രാജേഷ്, സൃഷ്ടി രാജേഷ്, വി.ബി. സുരേഷ്കുമാർ, കെ. മുജീബ് റഹ്മാൻ, കാജാ ഹുസൈൻ, എ.എച്ച്. ഗോപാൽ, ജി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.