കോയന്പത്തൂർ നഗരത്തിൽ ഗ​താ​ഗ​തനി​യ​മം ലം​ഘി​ക്കു​നവ​ർ​ക്കെ​തി​രേ ക​ർ​ശ​നന​ട​പ​ടി
Saturday, September 28, 2024 6:38 AM IST
കോ​യ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബാ​ല​കൃ​ഷ്ണ​ൻ പറഞ്ഞു.​ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വീ​ഡി​യോ​യും ഫോ​ട്ടോ​യും പ​ക​ർ​ത്താ​ൻ ആ​ധു​നി​ക കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇവ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടി​ക്ക​ടി ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ റോ​ഡ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും ശ്ര​മി​ക്കു​ന്നു. ഈ ​ക​ടു​ത്ത ന​ട​പ​ടി കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ലെ റോ​ഡ് സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.


നൂ​ത​ന നി​രീ​ക്ഷ​ണ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗം ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ അ​ച്ച​ട​ക്ക​മു​ള്ള ഗ​താ​ഗ​ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു.