ആ​ലാം​ക​ട​വി​ൽ ബ്രാ​ഞ്ച് ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന​ത് ദുരിതം
Sunday, September 29, 2024 1:43 AM IST
ചി​റ്റൂ​ർ: ആ​ലാം​ക​ട​വി​ൽ ബ്രാ​ഞ്ച് ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന് ജ​ലം ചോ​ർ​ന്നൊ​ഴു​കു​ന്ന​തി​നാ​ൽ താ​ഴ്ഭാ​ഗ​ത്തെ വ​യ​ലു​ക​ളി​ൽ കൃ​ഷി​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ആ​ലാം​ക​ട​വ് നി​ല​മ്പ​തി​ക്ക് മു​ക​ളി​ലാ​യാ​ണ് ബ്രാ​ഞ്ച് ക​നാ​ലു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ദു​ർ​ബ​ല​മാ​യ ബ​ണ്ടി​ന്‍റെ തെ​ക്ക് ഭാ​ഗം ത​ക​ർ​ന്ന് ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക​യാ​ണ്.


ക​ർ​ഷ​ക​ർ സ്ഥ​ല​ത്ത് മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വീ​ണു​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​നി മ​ഴ​പെ​യ്താ​ൽ മ​ണ​ൽ​ചാ​ക്കും ഒ​ഴു​കിപോ​യി അ​ടു​ത്ത കൃ​ഷി​ക്ക് പ​ത്തോ​ളം ക​ർ​ഷ​ക​ർ​ക്ക് വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.