ന​ട​പ്പാ​ത​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കി ചെ​റു​പു​ഷ്പം സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ
Sunday, September 29, 2024 1:43 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യെ ച​ന്ത​ക്കാ​രി​യാ​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലെ ന​ട​പ്പാ​ത​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം പു​ല്ലും വ​ള്ളിപ​ട​ർ​പ്പു​ക​ളു​മാ​യി വൃ​ത്തി​ഹീ​ന​മാ​യി​രു​ന്ന ന​ട​പ്പാ​ത​ക​ൾ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ശ്ര​മ​ക​ര​മാ​യാ​ണ് വ​ഴിന​ട​ക്കാ​വു​ന്ന വി​ധ​ത്തി​ൽ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ള്ള​ത്.​

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ച​താ ഹി ​സേ​വയു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മാ​ലി​ന്യമു​ക്തം ജ​ന​കീ​യകേ​ര​ളം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മാ​ലി​ന്യ​ങ്ങ​ളും പു​ല്ലും നീ​ക്കംചെ​യ്ത് അ​ല​ങ്കാ​ര ചെ​ടി​ക​ളും ന​ട്ടി​ട്ടു​ണ്ട്.​ ഇ​തി​ന്‍റെ പ​രി​ച​ര​ണ​വും വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തും.


എ​ൻ​എ​സ്എ​സ്‌ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന ടീ​ച്ച​ർ, ലീ​ഡ​ർ​മാ​രാ​യ ബി. ​ന​യ​ന, കെ.​എ​സ്.​സ്നി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഒ​രു മാ​സം മു​മ്പ് റ​സ്റ്റ്ഹൗ​സി​ലെ പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി തെ​ളി​യി​ച്ച് ഹൈ​ബ്രിഡ് ഇ​നം വാ​ഴ​ക​ൾ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഗ്ന​ൽ ഡേ​വി​ഡ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​വും മി​ക​വു​ണ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ട്.