അ​ഞ്ചാം നി​ല​യി​ൽ​നി​ന്ന് നെ​യിം ബോ​ർ​ഡ് വീ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Friday, May 3, 2024 4:39 AM IST
കാ​ക്ക​നാ​ട്: അ​ഞ്ചാം നി​ല​യി​ൽ​നി​ന്നു നെ​യിം ബോ​ർ​ഡ് താ​ഴെ വീ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. മേ​യ് ഒ​ന്ന് വാ​ഴ​ക്കാ​ല മൊ​റാ​ർ​ജി ഗ്രൗ​ണ്ടി​ന് സ​മീ​പം വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഴ​ക്കാ​ല എ​എം റീ​ജ​ൻ​സി എ​ന്ന അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് ബോ​ർ​ഡ് കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കാ​മ്പി​നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ വി​ല​ങ്ങ് സ്വ​ദേ​ശി വ​ട​ക്ക​ൻ ക​രി​യി​ൽ വീ​ട്ടി​ൽ വി.​എ. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഇ​ട​തു കാ​ലി​ലും തു​ട​യി​ലും പ​രി​ക്കേ​റ്റു.

ഓ​ട്ടോ ഡ്രൈ​വ​ർ സ​ലാ​മി​നെ തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​ന് എ​തി​രെ​യും ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടും അ​ബ്ദു​ൾ സ​ലാം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.