ത​മ്മ​നം കൊ​ല​പാ​ത​കം: പ്ര​തി റി​മാ​ന്‍​ഡി​ല്‍
Tuesday, April 30, 2024 6:32 AM IST
കൊ​ച്ചി: വാ​ക്കു​ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ജി​തേ​ഷി(36)​നെ റി​മാ​ന്‍​ഡ് ചെ​യ്തു. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ത​മ്മ​നം എ.​കെ.​ജി. കോ​ള​നി​യി​ല്‍ കു​മാ​ര​ന്‍റെ മ​ക​ന്‍ മ​നി​ല്‍​കു​മാ​റാ​ണ് (മ​നീ​ഷ്–34) ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ കു​ത്തേ​റ്റ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​നീ​ഷി​ന്‍റെ സു​ഹൃ​ത്ത് എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി അ​ജി​ത് ആ​ന്‍റ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ചെ​റു​കു​ട​ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ളെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. മ​നീ​ഷും ജി​തേ​ഷും മു​മ്പ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു. മ​നീ​ഷി​ന്‍റെ സം​സ്‌​കാ​രം ര​വി​പു​രം ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ന്നു.