പൊൻകുന്നം: കെകെ റോഡിൽനിന്ന് ടൗൺഹാൾ റോഡിലേക്ക് പ്രവേശിക്കുന്ന റോഡിൽ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന്റെ തറയോടുകൾ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയായി.
കെട്ടിടത്തിന്റെ പാർക്കിംഗ് മേഖലയിലെ തറയോടുകൾ ഇളകിയത് റോഡിലേക്ക് വീണുകിടക്കുകയാണ്. അരികു ചേർക്കേണ്ടിവരുന്ന ബൈക്കുകൾ ഇതിൽ കയറുന്പോൾ അപകടസാധ്യതയേറെയാണ്. ഇവ നീക്കി അപകടസാധ്യത ഒഴിവാക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം ജനറൽസെക്രട്ടറി വൈശാഖ് എസ്. നായർ ആവശ്യപ്പെട്ടു.