പാലാ: രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ നാളെ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. വൈകുന്നേരം ആറിനു ജപമാല പ്രദക്ഷിണം. രാത്രി ആരാധന ശുശ്രൂഷകള്‍ രാത്രി 7.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലര്‍ച്ചെ നാലിന് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.
ഫാ. ആദര്‍ശ് കുമ്പളത്ത് (മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം, തിരുവനന്തപുരം) വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, രൂപത കരിസ്മാറ്റിക് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.