സ്വ​ന്തം​ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പി​ടി​മു​റു​ക്കി മ​ഞ്ഞ​പ്പി​ത്തം. പ്ര​തി​ദി​നം മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യാ​ണ്. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ഇ​തു​വ​രെ 225 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ഈ ​മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ മാ​ത്രം 54 പേ​ർ​ക്കാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും ലാ​ബ് പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തു​മാ​യ രോ​ഗി​ക​ൾ ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രും.

മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി​യ​ധി​ക​മാ​ണ് വ​ർ​ധ​ന. 2022 ൽ 249 ​പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ചി​രു​ന്ന​ത്. ഈ ​വ​ർ​ഷം ര​ണ്ട​ര​മാ​സം കൊ​ണ്ട് മാ​ത്രം 479 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി രോ​ഗ​തീ​വ്ര​ത കൂ​ടി​യ​താ​യാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് നേ​ര​ത്തെ ചെ​റി​യ ചി​കി​ത്സ​കൊ​ണ്ടു ത​ന്നെ ഭേ​ദ​മാ​കാ​റു​ണ്ടാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​തി​യെ അ​ട​ങ്ങി, രോ​ഗ​വി​മു​ക്തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ല​ത​രം സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണം രോ​ഗി​ക​ൾ ഗു​ര​ത​രാ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യും മ​ര​ണം വ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും വ​ഴി​യാ​ണ് രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത്. വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ൾ, പൊ​തു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ എ​ന്നി​വ വ​ഴി​യെ​ല്ലാം രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്നു​ണ്ട്. ശു​ചി​ത്വ​മി​ല്ലാ​ത്ത വെ​ള്ള​ത്തി​ലു​ണ്ടാ​ക്കി​യ ഐ​സ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, സം​ഭാ​രം, ഐ​സ്‌​ക്രീം എ​ന്നി​വ​യി​ൽ ചേ​ർ​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മ​ല്ലാ​ത്ത​ത് മ​ഞ്ഞ​പ്പി​ത്തം പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഐ​ഐ​എ​സ്ആ​ർ, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ ​കോ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ണു​ക്ക​ൾ കു​ടി​വെ​ള്ള​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ജ്യൂ​സ് ക​ട​ക​ളി​ൽ തി​ള​പ്പി​ച്ചാ​റി​യ​തോ വി​ശ്വ​സി​ക്കാ​വു​ന്ന പ്യൂ​രി​ഫ​യ​റി​ൽ നി​ന്ന് എ​ടു​ത്ത​തോ ആ​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം. തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ഒ​ഴി​ച്ചു ത​ണു​പ്പി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.