കോ​ഴി​ക്കോ​ട്: 2024ലെ ​ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന നി​യ​മ​വ​കു​പ്പ് കോ​ള​ജ് വി​ദ്യാ​ർ‌​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "വാ​ഗ്മി -2024 'ന്‍റെ ഭാ​ഗ​മാ​യു​ള്ള ഉ​ത്ത​ര​മേ​ഖ​ല പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ മു​ര​ളി കൃ​ഷ്ണ ഒ​ന്നാം സ്ഥാ​നം നേ​ടി. ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ വി.​എ. ആ​ൻ​സി ര​ണ്ടാം സ്ഥാ​ന​വും ഇ.​എ. മു​ഹ​മ്മ​ദ് സാ​ലി​ഹ് (തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഉ​ത്ത​ര​മേ​ഖ​ല പ്ര​സം​ഗ മ​ത്സ​രം കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ല്‍ കേ​ര​ള നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി. സ​ന​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വ​ര്‍​ത്ത​മാ​ന കാ​ല​ത്ത് അ​തേ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യാ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. അ​ത് കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ലോ ​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ കെ.​എ​സ്. വി​ദ്യു​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​ന ചെ​യ്യു​ന്ന സ​മ​ത്വ​വും തു​ല്യ​നീ​തി​യും സ്വാ​ത​ന്ത്ര്യ​വു​മെ​ല്ലാം വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ലും നാം ​പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പോ​ള്‍ മാ​ത്ര​മേ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. ലോ ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ന​ല്‍ നി​യ​മ സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ലീ​ഗ​ല്‍ ഓ​ഫീ​സ​ര്‍ ജെ.​എ. സൈ​ജു, മു​ന്‍ ജി​ല്ലാ ജ​ഡ്ജി കെ.​കെ. കൃ​ഷ്ണ​ന്‍ കു​ട്ടി, നി​യ​മ​വ​കു​പ്പ് മു​ന്‍ സ്‌​പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. സാ​ദി​ഖ്, ലോ ​കോ​ള​ജി​ലെ മു​ന്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ര്‍.​കെ. ബി​ജു, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സാ​ന​ന്ദ് എ​സ്. ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.