മുനമ്പം അതിജീവന സമരത്തിന് ഐക്യദാർഢ്യം
1478426
Tuesday, November 12, 2024 6:22 AM IST
പാറോപ്പടി: മുനമ്പം അതിജീവന സമരത്തിനg പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ് കൗൺസിൽ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിലെ നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തി ജുഡീഷറിയുടെ മുകളിൽ കയറി ഒരു പ്രസ്ഥാനത്തിന് മേയാൻ അനുമതി കൊടുക്കുന്ന വ്യവസ്ഥിതി പൊളിച്ചെഴുതുക, വഖഫ് ബോർഡിനെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരുക, കേരള നിയമസഭാഗങ്ങൾ കൂട്ടായി മുനമ്പം നിവാസികൾക്ക് എതിരേ എടുത്ത ദ്രോഹനടപടി പിൻവലിക്കുക, ക്രൈസ്തവ പുരോഹിതരെ തീവ്രവാദികൾ എന്ന് മുദ്രകുത്തിയ കേരള ന്യൂനപക്ഷ മന്ത്രി കേരള ജനതയോട് മാപ്പുപറഞ്ഞ് പ്രസ്താവന പിൻവലിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാരീഷ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാറോപ്പടി സെന്റ് ആന്റണീസ് ഫോറോനാ പള്ളിയിലെ വിവിധ സംഘടനകളിൽ പെട്ട 300 പേർ വയനാട് റോഡിൽ പ്രതിഷേധ റാലി നടത്തി.