മലാപ്പറമ്പ് മേല്‍പാത കുഴിയെടുക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു
1478943
Thursday, November 14, 2024 5:31 AM IST
കോഴിക്കോട്: ദേശീയപാതയിലെ രാമനാട്ടുകര-വെങ്ങളം ഭാഗം ആറുവരിയാക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് മേല്പാതയ്ക്കായി കുഴിയെടുക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. 40 മീറ്റര്‍ നീളത്തിലും 36 മീറ്റര്‍ വീതിയിലും ഒമ്പത് മീറ്റര്‍ താഴ്ചയിലുമാണ് മലാപ്പറമ്പ് ജംഗ്ഷനില്‍ കുഴിയെടുക്കുന്നത്. ജനുവരിയില്‍ മേല്‍പാത പൂര്‍ത്തിയാക്കാനാണ് കരാര്‍ ഏറ്റെടുത്ത കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലക്ഷ്യമിടുന്നത്. പ്രവൃത്തിയുടെ ഭാഗമായി വയനാട് റോഡില്‍ മണ്ണുനീക്കല്‍ പൂര്‍ത്തിയായി. വയനാട് റോഡ് മേല്‍പ്പാതയിലൂടെ കടന്നുപോകുമ്പോള്‍ ഈ ഭാഗത്ത് 6.2 മീറ്റര്‍ താഴ്ചയിലൂടെയാകും ദേശീയപാത കടന്നുപോവുക.
നിലവില്‍ വയനാട് റോഡ് രണ്ടുവരിയാണ്. ഭാവി വികസനം മുന്നില്‍ക്കണ്ടാണ് മേല്‍പാത 40 മീറ്റര്‍ വീതിയാക്കുന്നത്. മലാപ്പറമ്പ് ജംഗ്ഷനില്‍ 42 മീറ്റര്‍ ചുറ്റളവില്‍ താല്‍ക്കാലിക റൗണ്ട് എബൗട്ട് നിര്‍മിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഇത് തുടരും.