ആദ്യകാല കർഷകരെ ആദരിച്ചു
1478182
Monday, November 11, 2024 4:35 AM IST
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചു. ചടങ്ങിൽ വാർധക്യകാലം കൂട്ടായ്മയിലുടെ എങ്ങനെ ആനന്ദ പ്രദമാക്കാമെന്ന് അൽഫോൻസ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ക്ലാസ് എടുത്തു. ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫാ. ജിതിൻ തളിയൻ, തോമസ് മുണ്ടപ്ലാക്കൽ, ജിയോ വെട്ടുകാട്ടിൽ, സാബു വടക്കെപ്പടവിൽ, സെബാസ്റ്റ്യൻ പൂവത്തുംകുടിയിൽ, കുര്യാക്കോസ്, ഔസേപ്പ് പറമ്പിൽ, ബെൻസി പഞ്ഞിപാറയിൽ, ബിജി കുറ്റിക്കാട്ടിൽ, ബെന്നി തട്ടുംപുറം, വിനോദ് ചെങ്ങളം തകിടി, അസി നരിതുക്കിൽ, കിഷോർ കാക്കനാട്ട്, ഒ.എ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.