മാതൃകയായി ദേവഗിരിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍
1478382
Tuesday, November 12, 2024 5:41 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ 1976-79 ബാച്ച് ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥികള്‍ കോളജ് ലൈബ്രറിയലേക്ക് കാല്‍ലക്ഷം രൂപയുടെ ടെസ്റ്റ് ബുക്കുകള്‍ സമ്മാനിച്ചു.1976-79 ബിഎ ഇണോമിക്സ് ബാച്ച് സംഭാവന എന്ന പേരില്‍ ലൈബ്രറിയിലേക്ക് ഒരു റാക്കും നല്കി. അന്ന് ക്ലാസില്‍ ഉണ്ടായിരുന്നത് 48 പേരായിരുന്നു. മുന്‍ എംഎല്‍എ മത്തായി ചാക്കോ അടക്കം മൂന്നുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ബാക്കി എല്ലാവരും കഴിഞ്ഞ ദിവസം നടന്ന സംഗമത്തില്‍ പങ്കെടുത്തു. അധ്യാപകരായിരുന്ന പ്രഫ. കെ.എസ്. ദേവസ്യ, പ്രഫ. പി. കെ. ഹരിദാസ്, പ്രഫ. പി.പി.ജോണ്‍, പ്രഫ. വി.ജെ. സക്കറിയാസ്, പ്രഫ. പി. ജയേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, അലുമ്നി അസോസിയേഷന് സെക്രട്ടറി പ്രഫ. ഇ.കെ. നന്ദഗോപാല്‍, കോ ഓര്‍ഡിനേറ്റര്‍മാരായ പ്രഫ. ചാര്‍ലി കട്ടക്കയം, ഡോ. ആശ മാത്യു, ഡോ. ഷിബി. എം. തോമസ്, ഫാ.ആന്റോ, എന്‍.ജെ. ജോഷി കട്ടക്കയം, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. പി.സി. ബാബു സിറിയക് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വയലില്‍ സ്വാഗതവും ബാലചന്ദ്രന് പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.