വിവാഹശേഷം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Saturday, April 27, 2024 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: താ​ലി​കെ​ട്ടി​നുശേ​ഷം ന​വ​ദ​ന്പ​തി​ക​ൾ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. പേ​രൂ​ര്‍​ക്ക​ട അ​ഭ​യ​ന​ഗ​ര്‍ മാ​ധ​വ​ത്തി​ല്‍ ഗി​രീ​ഷ്-​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ന​ന്തു ഗി​രീ​ഷും അ​മ്പ​ല​മു​ക്ക് കൈ​ത​വി​ളാ​കം ലെ​യി​ന്‍ കൈ​ത​വി​ളാ​കം വീ​ട്ടി​ല്‍ ബി​ജു സി. ​ദാ​സ്‌-​സ​രി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഗോ​പി​ക ബി. ​ദാ​സു​മാ​ണ് വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്നും നേ​രെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു പോ​യ​ത്.

ട്രി​വാ​ൻ​ഡ്രം ക്ല​ബി​ലാ​യി​രു​ന്നു അ​ന​ന്ദു​വി​ന്‍റെ​യും ഗോ​പി​ക​യു​ടെ​യും വി​വാ​ഹം. താ​ലി​കെ​ട്ടി​നു​ശേ​ഷം ഉൗ​ള​ന്പാ​റ എ​ൽ​പി​എ​സി​ൽ ബൂ​ത്ത് ന​ന്പ​ർ - 106 ലാ​ണ് ഇ​രു​വ​രും വോ​ട്ടു ചെ​യ്ത​ത്. സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ന​ന്തു. ഗോ​പി​ക എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാരി​ണി​യാ​ണ്. ക​വ​ടി​യാ​ര്‍ വാ​ര്‍​ഡ് മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ദാ​സി​ന്‍റെ കൊ​ച്ചു​മ​ക​ള്‍ കൂ​ടി​യാ​ണ് ഗോ​പി​ക.