ബ​ന്ധു​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 6:42 AM IST
പേ​രൂ​ർ​ക്ക​ട: വ്യ​ക്തി​വി​രോ​ധംമൂ​ലം വീ​ട്ടി​ൽക​യ​റി ബ​ന്ധു​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ആ​ളെ മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ട​പ്പാ​റ ക​ഴു​നാ​ട് സ്വ​ദേ​ശി ബി​ജു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണ​ന്ത​ല ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​യി​ൽന​ട എ​ന്ന സ്ഥ​ല​ത്തു​ള്ള വീ​ട്ടി​ൽ ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്രതി ബിജു ത​ന്‍റെ മകളേയും അമ്മാവ​നാ​യ പ​വി​ത്ര​നെ​യുമാണ് ആ​ക്ര​മി​ച്ചു പരിക്കേൽപ്പിച്ചത്. ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റിരുന്നു. ബ​ന്ധു​ക്ക​ളു​മാ​യി നി​ല​നി​ന്ന വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണു സ്വ​ന്തം മ​ക​ളെ​പ്പോലും ആ​ക്ര​മി​ക്കാ​ൻ പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​ത്.

പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നു മു​മ്പ് ബിജുവിനെതിരേ കേ​സു​കൾ നിലവിലുണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ഇയാളെ 14 ദിവസത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്തു.