ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം : ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ന്നും വി​ജ​യം
Tuesday, May 7, 2024 6:59 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​സി​എ​സ്ഇ (​പ​ത്താം ക്ലാ​സ്), ഐ​എ​സ്‌​സി (​പ​ന്ത്ര​ണ്ടാം ക്ലാ​സ്) ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ന്നും വി​ജ​യം.

ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ, നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ, മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് റസി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ന​ന്ദ​ൻ​കോ​ട് ഹോ​ളി ഏ​ഞ്ച​ൽ​സ്, ലെ​ക്കോ​ൾ ചെ​ന്പ​ക തു​ട​ങ്ങി​യ സ്കൂ​ളു​ക​ൾ ജി​ല്ല​യി​ൽ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി.

മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ഐ​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി​യ 113 വി​ദ്യാ​ർ​ഥി​ക​ളി​ൽ 95 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 17 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. സ്കൂ​ൾ ത​ല​ത്തി​ൽ അ​നൗ​ഷ്ക്ക രാ​ജ​ൻ കു​ര്യാ​ക്കോ​സ് 99.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. എ​സ്.​ജെ. ​ആ​തി​ര 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാ ംസ്ഥാ​ന​വും 98.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ കെ.​ സി​ന്ധ്യ ഫെ​ഡോ​ര മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഐ​എ​സ്‌​സി കൊ​മേ​ഴ്സ് സ് ട്രീ​മി​ൽ 19 വി​ദ്യാ​ർ​ഥി​ക​ളി​ൽ 12 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴു​പേ​ർ ഫ​സ്റ്റ ്ക്ലാ​സും നേ​ടി. ഹ്യൂ​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 13 വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​ൻ​പ​തു പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും നാ​ലു​പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 199 വി​ദ്യാ​ർ​ഥി​ക​ളി​ൽ 175 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും 24 വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ബി.​എ​സ്.​ ദു​ർ​ഗ, സി​ദ്ധാ​ർ​ഥ് കു​മാ​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ 99.02 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ഒന്നാ​മ​തെ​ത്തി.

ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഐ​സി​എ​സ്ഇ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. പ​ത്താം ക്ലാ​സി​ൽ 161 കു​ട്ടി​ക​ളി​ൽ 152 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. 98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​ർ.​എ അ​ദ്വൈ​ത് കൃ​ഷ്ണ​യും ദി​യ നാ​യ​രും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മു​ഹ​മ്മ​ദ് റി​സ്വാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്. പ്ര​ണ​വ് മൂ​ന്നാം​സ്ഥാ​ന​ത്തും എ​ത്തി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 71 വി​ദ്യാ​ർ​ഥി​ക​ളി​ൽ 57 പേ​ർ​ക്കും ഡി​സ്റ്റിം​ഗ്ഷ​നു​ണ്ട്. 96.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്നേ​ഹ എ​ൽ​സ ഡേ​വി​ഡി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സ് കൂ​ൾ ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. 230 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 170 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് 100 ശ​ത​മാ​നം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 98.8 ശ​ത​മാ​ന​വു​മാ​യി നി​ര​ഞ്ജ​ൻ ആ​ർ.​നാ​യ​ർ ആ​ണ് സ്കൂ​ളി​ലെ ഒ​ന്നാ​മ​ൻ. ഗി​രി​വ​ർ​ധ​ൻ 98.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം​സ്ഥാ​ന​ത്തും ധ്രു​വ എ​സ്. സ​ജു 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം​സ്ഥാ​ന​ത്തും എ​ത്തി.

ന​ന്ദ​ൻ​കോ​ട് ഹോ​ളി ഏ​ഞ്ച​ൽ​സ് ഐ​സി​എ​സ്ഇ സ്കൂ​ളും 100 ശ​ത​മ​നം വി​ജ​യം കൈ​വ​രി​ച്ചു. 126 ഡി​സ്റ്റിം​ഗ്ഷ​നോ​ടെ പ​രീ​ക്ഷ എ​ഴു​തി​യ 157 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 99.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​യ​ന നി​സെ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദി​യ മേ​രി സാ​ജ​ൻ ര​ണ്ടാ​മ​തും 98.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ തീ​ർ​ഥ ഉ​ദ​യ് മൂ​ന്നാ​മ​തും എ​ത്തി.

പ​രീ​ക്ഷ​യെ​ഴു​തി​യ 88 കു​ട്ടി​ക​ളും വി​ജ​യി​ച്ച് പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 74 കു​ട്ടി​ക​ളി​ൽ 52 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. 99.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജു​വാ​ന മെ​ർ​ലി​ൻ ഷെ​ല്ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ലെ​ക്കോ​ൾ ചെ​ന്പ​ക സ്കൂ​ളും പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 124 വി​ദ്യാ​ർ​ഥി​ക​ളി​ൽ 109 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 14 പേ​ർ ഫ​സ്റ്റ് ക്ലാ​സും ഒ​രാ​ൾ സെ​ക്ക​ന്‍റ് ക്ലാ​സും നേ​ടി. 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി മി​ന്നു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ജൂ​ഹി ഫാ​ത്തി​മ ലു​ലു ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ 98.6 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി അ​ശ്വി​ൻ നാ​യ​രും, ഷാ​ഹി​ന എ​ലി​സ​ബ​ത്ത് മാ​ത്യൂ​സും ര​ണ്ടാം സ്ഥാ​ന​വും 98.4 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി നി​ധി എ​ബി മൂ​ന്നാംസ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 98 കു​ട്ടി​ക​ളി​ൽ 71 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 22 പേ​ർ ഫ​സ്റ്റ് ക്ലാ​സും അ​ഞ്ചു പേ​ർ സെ​ക്ക​ന്‍റ് ക്ലാ​സും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 97.75 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി മാ​ള​വി​ക അ​രു​ണ്‍ ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദേ​വ​ശ്രീ വി​ഷ്ണു​ദാ​സ് ര​ണ്ടാ​മ​തും 96.50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ കീ​ർ​ത്ത​ന മ​നോ​ജ് നാ​യ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 94.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​യ​ന ഷൈ​ജു ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ 93.75ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്രേ​ര​ണ റാ​വു ര​ണ്ടാ​മ​തും 93.50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​ന്ദ​ന നാ​യ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ 95.75ശ​ത​മാ​നം മാ​ർ​ക്കോ​ടെ മാ​ള​വി​ക ദീ​പ​ക് ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ 95.50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജോ​യ​ൽ സാ​നു ര​ണ്ടാ​മ​തും 95.25ശ​ത​മാ​നം മാ​ർ​ക്കോ​ടെ ല​ക്ഷ്മി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ശ്രീ​കാ​ര്യം ലൊ​യോ​ള സ് കൂ​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 492 മാ​ർ​ക്ക് നേ​ടി നി​കേ​ത് ജാ​ൻ ആ​ണ് സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 491 മാ​ർ​ക്ക് നേ​ടി​യ കി​ഷ​ൻ ശി​വ​ദാ​സ്, മു​ര​ളി​കൃ​ഷ്ണ അ​ശോ​ക് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. പ​രീ​ക്ഷ​യെ​ഴു​തി​യ 85 കു​ട്ടി​ക​ളി​ൽ 84 പേ​രും ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ഭി​ന​വ് ച​ന്ദ്ര​ശേ​ഖ​ർ, ജോ​ർ​ജ് തോ​മ​സ് സ​ജി എ​ന്നി​വ​ർ സ്കൂ​ളി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​പ്പോ​ൾ 95. 75 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി കെ​വി​ൻ സ​ലി​ൻ​സ് ര​ണ്ടാം സ്ഥാ​നം നേടി. 37 കു​ട്ടി​ക​ളി​ൽ 35 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ച​ത് സ്കൂ​ളി​ന്‍റെ വി​ജ​യ​ത്തി​ന് മാ​റ്റുകൂ​ട്ടി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ലും 100 ശ​ത​മാ​ന​മാ​ണ് സ് കൂ​ളി​ന്‍റെ വി​ജ​യം. 112 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 82 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. ആ​ർ​ദ്ര എ​സ്.​ ഹ​രി 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​സ്ഥാ​ന​വും ശ്രേ​യ വി​നോ​ദ് 97.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം​സ്ഥാ​ന​വും പാ​ർ​ത്ഥി​വ് സ​തീ​ഷ് 97.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ അ​രു​വി​ക്ക​ര​ക്കോ​ണം ലോ​ർ​ഡ് സ്കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി. പ​രീ​ക്ഷ​യെ​ഴു​തി​യ 11 പേ​രി​ൽ ഒ​ൻ​പ​ത് പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി.