ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭര്‍​ത്താ​വ് പി​ടി​യി​ൽ
Tuesday, May 7, 2024 7:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഓ​യൂ​ര്‍ ചെ​റി​യ വെ​ളി​ന​ല്ലൂ​ര്‍ റോ​ഡു​വി​ള കൊ​ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ര​തീ​ഷാ​ണ്(40) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ സു​ബി​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ത​ണ്ട്രാം പൊ​യ്ക മാ​ട​ന്‍ കാ​വി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നുസംഭവം . തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ​യി​രു​ന്നു സു​ബി.

ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന​തും കാ​ത്ത് നി​ന്ന പ്ര​തി ഭാ​ര‍്യ എ​ത്തി​യ​തോ​ടെ കൈ​യ്യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സു​ബി നി​ല​വി​ളി​ക്കു​ക​യും ഇ​ത് കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​യി​രു​ന്നു ര​തീ​ഷി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​യാളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​യ്ക്കും ത​ല​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​ർ​ക്കു മൂ​ന്ന് മ​ക്ക​ളാ​ണു​ള്ള​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ര​തീ​ഷി​നെ ര​ണ്ട് മ​ക്ക​ള്‍​ക്കൊ​പ്പം സി​ബി ഇ​റ​ക്കി വി​ട്ടി​രു​ന്ന​താ​യും, ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.