ലൈം​ഗികാ​തി​ക്ര​മം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ
Monday, May 6, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന​ര വ​യ​സു​കാ​ര​നു നേ​ർ​ക്കു ക്രൂ​ര​മാ​യ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ സു​ഹൃ​ത്താ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ജ​പ്പു​ര​യി​ൽ മൂ​ന്ന​ര​വ​യ​സു​കാ​ര​നു നേ​ർ​ക്കു​ണ്ടാ​യ ക്രൂ​ര ലൈം​ഗി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മാ​രി​ക്ക​നി​യെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​യു​ടെ വീ​ടു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലാ​ക്കി​യാ​ണ് പ്ര​തി കു​ട്ടി​യെ ബൈ​ക്കി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യ​ത്. ഇ​തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് മാ​രി​ക്ക​നി​യെ അ​ റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മാ​രി​ക്ക​നി​യെ റി​മാ​ൻ​ഡ് ചെ​യ്തു.