യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി
Tuesday, May 7, 2024 7:03 AM IST
വി​ഴി​ഞ്ഞം : വെ​ങ്ങാ​നൂ​രി​ലെ സ്വ​കാ​ര്യ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ നി​ന്ന് യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. വി​ഴി​ഞ്ഞം വി​ല്ലേ​ജി​ൽ കോ​ട്ട​പ്പു​റം ക​ട​യ്ക്കു​ളം കോ​ള​നി​യി​ൽ പ​നി​യ​ടി​മ (28) യെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45 ഓ​ടെ മ​ന്ദി​ര​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ പ​നി​യ​ടി​മ​യെ കു​ളി​പ്പി​ച്ച് വ​സ്ത്ര​ങ്ങ​ൾ മാ​റി പു​റ​ത്ത് നി​ർ​ത്തി​യി​ട്ട് മ​ന്ദി​ര​ത്തി​ന് അ​ക​ത്തേ​യ്ക്ക് ക​യ​റി. എ​ന്നാ​ൽ തി​രി​കെ വ​ന്ന​പ്പോ​ൾ പ​നി​യ​ടി​മ​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. അ​ഗ​തി​മ​ന്ദി​ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​തി​നാ​ൽ പു​റ​കു​വ​ശ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​യി​രി​ക്കാം പ​നി​യ​ടി​മ പു​റ​ത്തേ​യ്ക്ക് പോ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

പ​നി​യ​ടി​മ​യെ കാ​ണാ​താ​കു​മ്പോ​ൾ ചു​വ​ന്ന ക​ള​ർ കൈ​ലി​യും വെ​ള്ള ടീ ​ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും 165 സെ​ന്‍റി മീ​റ്റ​ർ പൊ​ക്ക​വും മെ​ലി​ഞ്ഞ ശ​രീ​ര​വും ക​റു​ത്ത നി​റ​വു​മു​ള്ള പ​നി​യ​ടി​മ​യു​ടെ ത​ല​മു​ടി പ​റ്റ​വെ​ട്ടി​യ നി​ല​യി​ലാ​ണെ​ന്നും, മാ​ന​സി​ക വി​ഭ്രാ​ന്തി ഉ​ള്ള​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16ന് ​വി​ഴി​ഞ്ഞം പോ​ലീ​സാ​ണ് പ​നി​യ​ടി​മ​യെ വെ​ങ്ങാ​നൂ​ർ സി​സി​ലി​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ച​ത്.