സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് പ്ര​മു​ഖ​ർ...
Saturday, April 27, 2024 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​നാവ​കാ​ശം വിനിയോ​ഗി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ​ർ. പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ.​സി.​വി. ആ​ന​ന്ദബോ​സ് വ​ട്ടി​യൂ​ർ​ക്കാ​വ് സ​ര​സ്വ​തി സ്കൂ​ളി​ലെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി​യും കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും കു​ടും​ബ​സ​മേ​തം തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി യു​പി സ്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി യു​പി​എ​സി​ൽ കു​ടും​ബ​സ​മേ​തമെ​ത്തിയാ ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ​ട്ടം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, ജ​യിം​സ് പാ​റ​വി​ള കോ​ർ എ​പ്പി​സ് കോ​പ്പ, പി​ആ​ർ​ഒ ഫാ.​ ബോ​വാ​സ് മാ​ത്യു എ​ന്നി​വ​രും ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ, സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ ആ​ർ. ക്രി​സ്തു​ദാ​സ്, ആ​ർ​ച്ച്ബി​ഷ​പ്പ് എ​മി​ര​റ്റ​സ് ഡോ.​ എം. സൂ​സ​പാ​ക്യം എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ ന​ഗ​റി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ ക​വ​ടി​യാ​റി​ലെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​ശ​ശി ത​രൂ​ർ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പം വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തു​ശൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ജ​വ​ഹ​ർ​ന​ഗ​ർ സ്കൂ​ളി​ൽ കു​ടും​ബസ​മേ​തം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് അ​ടൂ​ർ ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നു ക​ണ്ണൂ​രി​ലാ​യി​രു​ന്നു വോ​ട്ട്. രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വോ​ട്ട് ബംഗലൂരുവി​ലാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​ന്നി​വി​ട​ങ്ങി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി.​മു​ര​ളീ​ധ​ര​ൻ കൊ​ച്ചു​ള്ളൂ​രി​ലും ജി.​കൃ​ഷ്ണ​കു​മാ​ർ ശാ​സ്ത​മം​ഗ​ല​ത്തും അ​നി​ൽ ആ​ന്‍റ​ണി ജ​ഗ​തി സ്കൂ​ളി​ലും സി​പി​എം പി​ബി അം​ഗ​ങ്ങ​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, എം.​എ. ബേ​ബി എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും, മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സി​ലും വി.​ശി​വ​ൻ​കു​ട്ടി ഇ​ഞ്ച​യ്ക്ക​ലി​ലും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു.