പ്രാധാന്യം ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
Saturday, April 27, 2024 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. "വോ​ട്ട് ചെ​യ്യാ​ൻ പോ​യി​ട്ടി​ല്ല, ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ്രാധാന്യം കൊ​ടു​ക്കു​ന്ന​ത്. അ​വി​ടെ നി​ന്നും ഇ​ങ്ങോ​ട്ടേ​ക്ക് വോ​ട്ട് മാ​റ്റാ​ൻ നോ​ക്കി​യി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​വി​ടെ ത​ന്നെ​യാ​വും വോ​ട്ട് എ​ന്നാ​ണ് പ്ര​തീ​ക്ഷ.

വോ​ട്ട് ചെ​യ്യാ​ൻ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​ൽ സ​ങ്ക​ട​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ച​രി​ത്രം സൃ​ഷ്ടി​ക്കു​മെ​ന്ന് തോ​ന്നു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്. അ​തു​കൊ​ണ്ടാ​ണ് മ​ണ്ഡ​ല​ത്തി​ലെ കാ​ര്യ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന്യം കൊ​ടു​ത്ത​ത്. മാ​റ്റ​ത്തി​നു വേ​ണ്ടി ജ​ന​ങ്ങ​ൾ വോ​ട്ടു ചെ​യ്യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്’ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ബം​ഗ​ളു​രു നി​വാ​സി​യാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രി​നു അ​വി​ടെ​യാ​യി​രു​ന്നു വോ​ട്ട്.