മും​​ബൈ: ബി​​സി​​സി​​ഐ​​യു​​ടെ പു​​തി​​യ സെ​​ക്ര​​ട്ട​​റി​​യാ​​യി ദേ​​വ​​ജി​​ത് സൈ​​കി​​യ​​യെ​​യും ട്ര​​ഷ​​റ​​റാ​​യി പ്ര​​ഭ്തേ​​ജ് സിം​​ഗ് ഭാ​​ട്ടി​​യ​​യെയും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ഇ​​ന്ന​​ലെ ന​​ട​​ന്ന ബി​​സി​​സി​​ഐ​​യു​​ടെ പ്ര​​ത്യേ​​ക ജ​​ന​​റ​​ൽ ബോ​​ഡി​​യി​​ൽ എ​​തി​​രി​​ല്ലാ​​തെ​​യാ​​ണ് ഇ​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ജ​​യ് ഷാ, ​​ആ​​ശി​​ഷ് ഷെ​​ലാ​​ർ എ​​ന്നി​​വ​​ർ രാ​​ജി​​വ​​ച്ച ഒ​​ഴി​​വു​​ക​​ൾ ഇ​​തോ​​ടെ നി​​ക​​ത്ത​​പ്പെ​​ട്ടു.

2024 ഡി​​സം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഐ​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി ജ​​യ് ഷാ ​​നി​​യ​​മി​​ത​​നാ​​യ​​തോ​​ടെ​​യാ​​ണ് ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി സ്ഥാ​​നം ഒ​​ഴി​​വു​​ന്ന​​ത്. മ​​ഹാ​​രാ​​ഷ്‌​ട്ര​​യു​​ടെ കാ​​ബി​​ന​​റ്റ് മ​​ന്ത്രി സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​തോ​​ടെ ആ​​ശി​​ഷ് ഷെ​​ലാ​​ർ ബി​​സി​​സി​​ഐ ട്ര​​ഷ​​റ​​ർ സ്ഥാ​​നം രാ​​ജി​​വ​​ച്ചി​​രു​​ന്നു.

ആ​​സാം സ്വ​​ദേ​​ശി​​യായ ദേ​​വ​​ജി​​ത് സൈ​​കി​​യ ബി​​സി​​സി​​ഐ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. ഛത്തീ​​സ്ഗ​​ഡു​​കാ​​ര​​നാ​​ണ് ഭാ​​ട്ടി​​യ. ജ​​യ് ഷാ ​​ഐ​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യ ശേ​​ഷം ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി​​യു​​ടെ പ്ര​​ത്യേ​​ക ചു​​മ​​ത​​ല​​യി​​ലാ​​യി​​രു​​ന്നു ദേ​​വ​​ജി​​ത്.


ക്രി​​ക്ക​​റ്റ​​ർ കം ​​അ​​ഡ്വ​​ക്കേ​​റ്റ്

1997ൽ ​​ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി​​യി​​ൽ വ​​ക്കീ​​ൽ ജോ​​ലി ആ​​രം​​ഭി​​ച്ച ദേ​​വ​​ജി​​ത് സൈ​​കി​​യ ആ​​സാ​​മി​​ന്‍റെ അ​​ഡ്വ​​ക്കേ​​റ്റ് ജ​​ന​​റ​​ലും മു​​ൻ ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ​​റു​​മാ​​ണ്.

ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ആ​​സാ​​മി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വി​​ക്ക​​റ്റ് കീ​​പ്പ​​റും മ​​ധ്യ​​നി​​ര ബാ​​റ്റ​​റു​​മാ​​യി​​രു​​ന്നു ദേ​​വ​​ജി​​ത്.

1990-91 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ നാ​​ല് ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​സാ​​മി​​നാ​​യി ഇ​​റ​​ങ്ങി. എ​​ട്ട് ക്യാ​​ച്ചും ഒ​​രു സ്റ്റം​​പിം​​ഗും ന​​ട​​ത്തി. ആ​​റ് ഇ​​ന്നിം​​ഗ്സ് ക​​ളി​​ച്ച ദേ​​വ​​ജി​​ത് 53 റ​​ണ്‍​സും നേ​​ടി.