ടോട്ടൻഹാമിന് ജയം
Friday, January 10, 2025 12:22 AM IST
ടോട്ടൻഹാം: ഇംഗ്ലീഷ് കാരബാവോ കപ്പ് ഫുട്ബോൾ ആദ്യപാദ സെമിയിൽ ടോട്ടൻഹാം ഹോട്സ്പുറിനു ജയം. ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം പരാജയപ്പെടുത്തി.
പതിനെട്ടുകാരൻ ലുക്കാസ് ബർഗ്വാൾ (86’) ആയിരുന്നു ടോട്ടൻഹാമിന്റെ ജയം കുറിച്ച ഗോൾ നേടിയത്. ലീഗ് കപ്പിൽ ടോട്ടൻഹാമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബെർഗ്വാൾ.