ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ൽ നാ​ലു ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യും ഒ​ഡീ​ഷ എ​ഫ്സി​യും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

വി​ൽ​മ​ർ ജോ​ർ​ദാ​ന്‍റെ വ​ക​യാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും. ഇ​ഞ്ചു​റി​ടൈ​മി​ലെ സെ​ൽ​ഫ് ഗോ​ളി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​ൻ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ​ത്. 21 പോ​യി​ന്‍റു​മാ​യി ഒ​ഡീ​ഷ ഏ​ഴാ​മ​തും 16 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ 10-ാമ​തു​മാ​ണ്.