സുമിത്തിന്റെ എതിരാളി മച്ചാക്ക്
Friday, January 10, 2025 12:22 AM IST
മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നാഗലിന്റെ എതിരാളി ചെക് താരം തോമസ് മച്ചാക്ക്.
സിംഗിൾസിൽ 2025 ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏക ഇന്ത്യൻ താരമാണ് ഇരുപത്തേഴുകാരനായ സുമിത്.
ലോക 96-ാം നന്പറാണ് സുമിത്. ഓസ്ട്രേലിയൻ ഓപ്പണിലെ 26-ാം സീഡുകാരനാണ് ചെക് താരം. ആദ്യമായാണ് ഇരുവരും നേർക്കുനേർ ഇറങ്ങുന്നത്. ഞായറാഴ്ചയാണ് 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കുക.