മും​​ബൈ: അ​​ടു​​ത്ത മാ​​സം ആ​​രം​​ഭി​​ക്കു​​ന്ന ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ സ​​ഞ്ജു സാം​​സ​​ണ്‍ ഉ​​ൾ​​പ്പെ​​ടു​​മോ...? മ​​ല​​യാ​​ളി താ​​ര​​ത്തി​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ലെ​​ന്നും ഉ​​ൾ​​പ്പെ​​ടു​​ത്തു​​മെ​​ന്നു​​മു​​ള്ള ച​​ർ​​ച്ച​​ക​​ൾ നി​​ല​​വി​​ൽ സ​​ജീ​​വ​​മാ​​ണ്. ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു മു​​ന്പാ​​യി ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​നെ​​യും ബി​​സി​​സി​​ഐ ഒ​​ന്നി​​ച്ചാ​​യി​​രി​​ക്കും പ്ര​​ഖ്യാ​​പി​​ക്കു​​ക.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 ടീ​​മി​​ൽ സ​​ഞ്ജു ഉ​​ണ്ടാ​​കു​​മെ​​ന്ന​​ത് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​ണ്. ഓ​​പ്പ​​ണ​​ർ റോ​​ളി​​ൽ അ​​വ​​സാ​​ന അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്നു സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​നെ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചു മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്നു മാ​​റ്റി​​നി​​ർ​​ത്തു​​ക അ​​സാ​​ധ്യ​​മാ​​ണ്. ഈ ​​മാ​​സം 22 മു​​ത​​ലാ​​ണ് ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര.

ഫെ​​ബ്രു​​വ​​രി ആ​​റു മു​​ത​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കും 19ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​മു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യാ​​ണ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. 2023 ഡി​​സം​​ബ​​ർ 21ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​ന്‍റെ അ​​വ​​സാ​​ന രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​നം. പി​​ന്നീ​​ട് ഇ​​തു​​വ​​രെ ദേ​​ശീ​​യ ടീ​​മി​​നാ​​യി ഏ​​ക​​ദി​​ന​​ത്തി​​ൽ ക​​ളി​​ച്ചി​​ട്ടി​​ല്ല.

സ​​ഞ്ജു, പ​​ന്ത്, രാ​​ഹു​​ൽ


കെ.​​എ​​ൽ. രാ​​ഹു​​ൽ ആ​​യി​​രി​​ക്കും ഇ​​ന്ത്യ​​യു​​ടെ ഫ​​സ്റ്റ് ചോ​​യി​​സ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ. ബാ​​ക്ക് അ​​പ്പാ​​യി ഋ​​ഷ​​ഭ് പ​​ന്ത് ആ​​യി​​രി​​ക്കു​​മോ അ​​തോ സ​​ഞ്ജു സാം​​സ​​ണ്‍ ഉ​​ൾ​​പ്പെ​​ടു​​മോ എ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ൻ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന സ​​ഞ്ജ​​യ് ബം​​ഗാ​​റി​​ന്‍റെ അ​​ഭി​​പ്രാ​​യം സ​​ഞ്ജു​​വി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും പ​​ന്തി​​നെ ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ്. എ​​ന്നാ​​ൽ, ആ​​കാ​​ശ് ചോ​​പ്ര​​യു​​ടെ അ​​ഭി​​പ്രാ​​യം നേ​​രെ മ​​റി​​ച്ചും.

സ​​ഞ്ജു മാ​​ത്ര​​മ​​ല്ല, നി​​ല​​വി​​ൽ ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​നാ​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വും ഏ​​ക​​ദി​​ന ടീ​​മി​​ൽ അ​​നു​​യോ​​ജ്യ​​ന​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു​​വ​​യ്ക്കു​​ന്നു. മാ​​ത്ര​​മ​​ല്ല, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, ശ്രേ​​യ​​സ് അ​​യ്യ​​ർ എ​​ന്നി​​വ​​രും ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ടീ​​മി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

പ​​ന്ത് Vs ​സ​​ഞ്ജു

കെ.​​എ​​ൽ. രാ​​ഹു​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ സ്ഥാ​​നം ഏ​​ക​​ദേ​​ശം ഉ​​റ​​പ്പി​​ച്ച സ്ഥി​​തി​​ക്ക് ബാ​​ക്ക​​പ്പ് ആ​​രാ​​യി​​രി​​ക്കും എ​​ന്ന​​താ​​ണ് ചോ​​ദ്യം. ട്വ​​ന്‍റി-20​​യി​​ൽ സ​​ഞ്ജു​​വി​​നെ ഓ​​പ്പ​​ണ​​റാ​​ക്കി​​യ​​തു​​പോ​​ലെ ഒ​​രു നീ​​ക്കം മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ ന​​ട​​ത്തി​​യാ​​ൽ മ​​ല​​യാ​​ളി​​താ​​ര​​ത്തി​​നു കോ​​ള​​ടി​​ക്കും.


ഗൗ​​തം ഗം​​ഭീ​​റു​​മാ​​യു​​ള്ള അ​​ടു​​പ്പ​​മാ​​ണ് സ​​ഞ്ജു​​വി​​ന്‍റെ തു​​റു​​പ്പ്. ഗം​​ഭീ​​ർ വി​​ശ്വ​​സി​​ച്ച് ഏ​​ൽ​​പ്പി​​ച്ച ട്വ​​ന്‍റി-20 ഓ​​പ്പ​​ണ​​ർ സ്ഥാ​​നം സ​​ഞ്ജു ഗം​​ഭീ​​ര​​മാ​​ക്കു​​ക​​യും ചെ​​യ്തു.

സ​​ഞ്ജു 16 ഏ​​ക​​ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ച​​ത്. ഒ​​രു സെ​​ഞ്ചു​​റി​​യും മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 510 റ​​ണ്‍​സ് നേ​​ടി. 56.66 ആ​​ണ് ശ​​രാ​​ശ​​രി. അ​​തേ​​സ​​മ​​യം, ഋ​​ഷ​​ഭ് പ​​ന്ത് 31 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി.

ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 871 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ശ​​രാ​​ശ​​രി 33.50 മാ​​ത്രം. സ​​ഞ്ജു​​വി​​നേ​​ക്കാ​​ൾ മോ​​ശം ശ​​രാ​​ശ​​രി​​യാ​​ണ് പ​​ന്തി​​ന്‍റേ​​ത് എ​​ന്നു ചു​​രു​​ക്കം. എ​​ന്നാ​​ൽ, ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്ന​​ത് സ​​ഞ്ജു​​വി​​ന്‍റെ വ​​ഴി അ​​ട​​യ്ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

ഷ​​മി വ​​രും, ബും​​റ​​ ഇല്ല

2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ടീ​​മി​​ൽ മുഹമ്മദ് ഷ​​മി ഉ​​ൾ​​പ്പെ​​ട്ടേ​​ക്കും.

അ​​തേ​​സ​​മ​​യം, ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്കും മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നും ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചേ​​ക്കു​​മെ​​ന്നാണ് സൂ​​ച​​ന​​.

പേ​​സ​​ർ അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​കളുണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്ന് ഏ​ക​ദി​നം മാ​ത്ര​മാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​​ന്ത്യ​​ൻ ടീം ​​പ്ര​​ഖ്യാ​​പ​​നം

12 ആ​​ണ് ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​നം. 13ന് ​​ഐ​​സി​​സി എ​​ല്ലാ ടീ​​മു​​ക​​ളെ​​യും ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കും.

ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കും ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​മു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി നാ​​ളെ ബി​​സി​​സി​​ഐ സെ​​ല​​ക്ട​​ർ​​മാ​​ർ യോ​​ഗം ചേ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

സ​​ഞ്ജു സാംസൺ

@ ഏ​​ക​​ദി​​നം

മ​​ത്സ​​രം: 16
ഇ​​ന്നിം​​ഗ്സ്: 14
റ​​ണ്‍​സ്: 510
100/50: 1/3
ശ​​രാ​​ശ​​രി: 56.66

ഋഷഭ് പന്ത്

@ ഏ​​ക​​ദി​​നം

മ​​ത്സ​​രം: 31
ഇ​​ന്നിം​​ഗ്സ്: 27
റ​​ണ്‍​സ്: 871
100/50: 1/5
ശ​​രാ​​ശ​​രി: 33.50