സ്മൃതിയുടെ ഇന്ത്യ ഐറിഷ് പോരിന്
Friday, January 10, 2025 12:22 AM IST
രാജ്കോട്ട്: അയർലൻഡ് വനിതകൾക്കെതിരായ ഏകദിന പരന്പരയ്ക്ക് ഇന്ത്യൻ ടീം സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഇന്നിറങ്ങും. ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ സ്മൃതിയാണ് ഇന്ത്യയെ ഈ പരന്പരയിൽ നയിക്കുക.
മൂന്നു മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരം രാവിലെ 11ന് രാജ്കോട്ടിൽ ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകളും ഐറിഷ് വനിതകളും പരന്പര കളിക്കുന്നത്.
ഹർമൻപ്രീത് കൗറിനൊപ്പം പേസർ രേണുക സിംഗും അയർലൻഡിന് എതിരായ പരന്പരയിൽ കളിക്കുന്നില്ല.
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരന്പര 3-0നു തൂത്തുവാരിയശേഷമാണ് ഇന്ത്യ ഇന്നു മുതൽ അയർലൻഡിന് എതിരേ ഇറങ്ങുന്നത്.