ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ൽ മൂ​​ന്നു വ​​ന്പ​ന്മാ​​ർ ചേ​​ർ​​ന്ന് എ​​തി​​ർ പോ​​സ്റ്റി​​ൽ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് 17 ഗോ​​ൾ.

പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ വ​​ന്പ​ന്മാ​​രാ​​യ ലി​​വ​​ർ​​പൂ​​ൾ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ചെ​​ൽ​​സി ടീ​​മു​​ക​​ളാ​​ണ് എ​​ഫ്എ ക​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഗോ​​ള​​ടി​​മേ​​ളം ന​​ട​​ത്തി​​യ​​ത്.

ചെ​​ൽ​​സി ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ മോ​​ർ​​കെം​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ചു ഗോ​​ളു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി. ടോ​​സി​​ൻ അ​​ദ​​ര​​ബി​​യോ​​യും (39’, 70’) ജാ​​വോ ഫീ​​ലി​​ക്സും (75’, 77’) ചെ​​ൽ​​സി​​ക്കു​​വേ​​ണ്ടി ഇ​​ര​​ട്ട​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 8-0നു ​​നാ​​ലാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ സാ​​ൽ​​ഫോ​​ഡ് സി​​റ്റി​​യെ നി​​ലം​​പ​​രി​​ശാ​​ക്കി. ജ​​യിം​​സ് മ​​ക്കാ​​റ്റി​​യു​​ടെ (62’, 72’, 81’) ഹാ​​ട്രി​​ക്കാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ജ​​യ​​ത്തി​​ലെ ഹൈ​​ലൈ​​റ്റ്. ജെ​​റെ​​മി ഡോ​​ക്കു (8’, 69’), മു​​ബാ​​മ (20’), നി​​ക്കൊ ഒ​​റെ​​ല്ലി (43’), ഗ്രീ​​ലി​​ഷ് (49’) എ​​ന്നി​​വ​​രും സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി.


ട്രെ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ അ​​ർ​​നോ​​ൾ​​ഡി​​ന്‍റെ മി​​ന്നും ഗോ​​ൾ (45’) പി​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ 4-0നു ​​ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ അ​​ക്രിം​​ഗ്ട​​ണ്‍ സ്റ്റാ​​ൻ​​ലി​​യെ കീ​​ഴ​​ട​​ക്കി നാ​​ലാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റി. ലെ​​സ്റ്റ​​ർ സി​​റ്റി 6-2നു ​​ക്വീ​​ൻ​​സ് പാ​​ർ​​ക്കി​​നെ​​യും ബ്രൈ​​റ്റ​​ണ്‍ 4-0നു ​​നോ​​ർ​​വി​​ച്ചി​​നെ​​യും ബേ​​ണ്‍​മ​​ത്ത് 5-1നു ​​വെ​​സ്റ്റ് ബ്രോം​​വി​​ച്ചി​​നെ​​യും തോ​​ൽ​​പ്പി​​ച്ച് മൂ​​ന്നാം റൗ​​ണ്ടി​​ൽ വ​​ന്പ​​ൻ ജ​​യം നേ​​ടി​​യ​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടു.