സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്
Monday, January 13, 2025 12:58 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നാഗൽ പുറത്ത്. ചെക് താരം തോമസ് മചാക്കിനോട് 6-3, 6-1, 7-5നായിരുന്നു സുമിത്തിന്റെ തോൽവി.
അതേസമയം, ആറാം സീഡ് നോർവെയുടെ കാസ്പർ റൂഡ്, രണ്ടാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ജപ്പാന്റെ കെയ് നിഷികോരി തുടങ്ങിയവർ രണ്ടാം റൗണ്ടിലെത്തി.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം ബെലാറൂസിന്റെ അരീന സബലെങ്ക രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
അമേരിക്കയുടെ സ്ലോണ്‍ സ്റ്റീഫൻസിനെയാണ് സബലെങ്ക തോൽപ്പിച്ചത്. സ്കോർ: 6-3, 6-2. മിറ ആൻഡ്രീവ, ജെസീക്ക ബൗസ തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്കു മുന്നേറി.