ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ
Monday, January 13, 2025 12:58 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു 16-ാം റൗണ്ട് പോരാട്ടത്തിനായി കളത്തിൽ. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മലയാളി വിംഗർ കെ.പി. രാഹുൽ ഒഡീഷയിലേക്കു ചേക്കേറിയശേഷം ഇരുടീമും തമ്മിലുള്ള ആദ്യ പോരാട്ടമാണ്.
15 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സ്വകാര്യ നൃത്തപരിപാടിക്കായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുകൊടുത്തതിലൂടെ ഗ്രൗണ്ടിനു കേടുപാടു സംഭവിച്ചതായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.