മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സെ​​നേ​​ക്കാ​​ൾ (35) നാ​​ലു പോ​​യി​​ന്‍റ് ലീ​​ഡു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് (39) ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു.

16-ാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ബ​​യേ​​ണ്‍ 1-0നു ​​മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക്കി​​നെ കീ​​ഴ​​ട​​ക്കി. 68-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ ഹാ​​രി കെ​​യ്നാ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.