വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു

വി​യ​റ്റ്നാം നാ​ണ​യ​മാ​യ ഡോം​ഗി​ൽ കു​രു​മു​ള​ക് വി​ല ഒ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ, മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച​താ​ണ് അ​വി​ടെ മു​ള​ക് കി​ട്ടാ​ക്ക​നി​യെ​ന്ന്. ഒ​സാ​ക്ക​യി​ൽ റ​ബ​ർ ബു​ള്ളി​ഷ് ട്രെ​ൻ​ഡ് നി​ല​നി​ർ​ത്തു​ന്നു, വി​പ​ണി സാ​ങ്കേ​തി​ക തി​രു​ത്ത​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഫ​ണ്ടു​ക​ൾ ഏ​പ്രി​ൽ, മേ​യ് അ​വ​ധി​ക​ളി​ൽ പി​ടി​മു​റു​ക്കു​ന്നു. നാ​ളി​കേ​ര വി​ള​വെ​ടു​പ്പി​ന് തു​ട​ക്കം​കു​റി​ച്ചി​ട്ടും വി​പ​ണി​യി​ലെ ച​ര​ക്ക് ക്ഷാ​മം തു​ട​രു​ന്നു.

വി​യ​റ്റ്നാ​മി​ലെ മു​ഖ്യ കാ​ർ​ഷി​ക വി​പ​ണി​ക​ളി​ൽ കു​രു​മു​ള​ക് വി​ല കി​ലോ 1,51,000 ഡോം​ഗി​ലേ​ക്ക് ക​യ​റി. രൂ​ക്ഷ​മാ​യ മു​ള​ക് ക്ഷാ​മ​മാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി ച​ര​ക്ക് സം​ഭ​രി​ക്കാ​ൻ ക​യ​റ്റു​മ​തി​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. പി​ന്നി​ട്ട വാ​ര​ത്തി​ലും വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും വി​ൽ​പ്പ​ന​ക്കാ​രു​ടെ അ​ഭാ​വം വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കി. സ്ഥി​തി​ഗ​തി​ക​ൾ അ​ത്ര അ​നു​കൂ​ല​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളും നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ നീ​ക്കം തു​ട​ങ്ങി. വി​യ​റ്റ്നാ​മി​ൽ വി​ള​വെ​ടു​പ്പി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം.

ചൈ​നീ​സ് ലൂ​ണാ​ർ ന്യൂ ​ഇ​യ​ർ വേ​ള​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ച​ര​ക്ക് ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഹോ​ങ്കോം​ഗ്, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​സെ​ല്ല​ർ​മാ​രി​ൽ​നി​ന്നും കു​രു​മു​ള​ക് ശേ​ഖ​രി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളും വി​ജ​യം ക​ണ്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 20,000 ട​ണ്ണി​ൽ അ​ധി​കം കു​രു​മു​ള​ക് ചൈ​ന​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ വൈ​റ്റ് പെ​പ്പ​റി​നും ആ​വ​ശ്യം വ​ർ​ധി​ച്ചു. ബ്ര​സീ​ലി​ൽ ച​ര​ക്കു​ക്ഷാ​മം മൂ​ലം പു​തി​യ ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കു​ന്നി​ല്ല. ഇ​ന്തോ​നേ​ഷ്യ​ൻ വെ​ള്ളക്കു​രു​മു​ള​ക് 8950 ഡോ​ള​റി​ൽ നീ​ങ്ങി​യ​പ്പോ​ൾ വി​യ​റ്റ്നാം 9600 ഡോ​ള​ർവ​രെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ലേ​ഷ്യ​ൻ വൈ​റ്റ് പെ​പ്പ​ർ വി​ല ട​ണ്ണി​ന് 10,900 ഡോ​ള​റി​ൽ​നി​ന്നും 11,100ലേ​ക്ക് ഉ​യ​ർ​ന്നു.

കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ക​രു​ടെ സ്റ്റോ​ക്കി​സ്റ്റു​ക​ളും വി​ൽ​പ്പ​ന​യി​ൽ​നി​ന്നും പി​ൻ​വ​ലി​ഞ്ഞ​തി​നാ​ൽ പു​തു​വ​ർ​ഷം പി​റ​ന്ന​ശേ​ഷം ഏ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വാ​ങ്ങ​ലു​കാ​ർ നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണെ​ങ്കി​ലും ച​ര​ക്കു​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പ​ക​ൽ താ​പ​നി​ല അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്ന​ത് കാ​ർ​ഷി​ക മേ​ഖ​ല​യെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കി. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ് 63,700 രൂ​പ​യി​ൽ​നി​ന്ന് 64,700 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ് 66,700 രൂ​പ​യി​ൽ വാ​രാ​ന്ത്യം ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു.

റ​ബ​ർ വി​ല ഉ‍​യ​ർ​ന്നേ​ക്കും


ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി റ​ബ​ർ ബു​ള്ളി​ഷ് ട്രെ​ൻ​ഡ് നി​ല​നി​ർ​ത്തി. ഡി​സം​ബ​റി​ൽ 378 യെ​ന്നി​ൽ തു​ട​ങ്ങി​യ തി​രു​ത്ത​ൽ വേ​ള​യി​ൽ ത​ന്നെ സൂ​ചി​പ്പി​ച്ച​താ​ണ് വി​പ​ണി ബു​ള്ളി​ഷ് മൂ​ഡി​ലാ​ണെ​ന്ന്. മൂ​ന്നാ​ഴ്ച്ച​യി​ൽ ഏ​റെ തി​രു​ത്ത​ലു​ക​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ​വാ​രം വ്യ​ക്ത​മാ​യ 351 യെ​ന്നി​ലെ സ​പ്പോ​ർ​ട്ട് വി​പ​ണി നി​ല​നി​ർ​ത്തി, 354 യെ​ന്നി​ലേ​ക്ക് ഇ​ടി​ഞ്ഞ ശേ​ഷം വീ​ണ്ടും മി​ക​വി​ന്‍റെ പാ​ത​യി​ലാ​ണ്, വാ​രാ​ന്ത്യം ഏ​പ്രി​ൽ അ​വ​ധി 372 യെ​ന്നി​ലേ​ക്ക് ഉ​യ​ർ​ന്നു. വാ​രാ​ന്ത്യം ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല 19,785 രൂ​പ​യി​ലാ​ണ്.


ചൂ​ടി​നെ തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത പെ​ടു​ന്ന​നെ കു​റ​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മു​ൻ​നി​ർ​ത്തി പ​ല​രും വെ​ട്ടു​ചു​രു​ക്കി. ഇ​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ച​ക്ര​വാ​ത​ച്ചു​ഴി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ​വാ​രം മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്നു. വ​ര​ണ്ടു തു​ട​ങ്ങി​യ ഭൂ​മി​ക്ക് മ​ഴ​യു​ടെ വ​ര​വ് കു​ളി​ര് സ​മ്മാ​നി​ക്കാം. ഇ​തി​നി​ട​യി​ൽ വി​പ​ണി ഷീ​റ്റ് ക്ഷാ​മ​ത്തി​ൽ നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ദേ​ശ വി​ല ഉ​യ​ർ​ന്ന​തോ​ടെ ട​യ​ർ ക​മ്പ​നി​ക​ൾ നാ​ലാം ഗ്രേ​ഡി​നെ 190ലേ​ക്ക് ഉ​യ​ർ​ത്തി.

ട​യ​ർ വ്യ​വ​സാ​യി​ക​ൾ പി​രി​മു​റു​ക്ക​ത്തി​ലാ​ണ്, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച അ​വ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ​വാ​രം 85.78ൽ ​നി​ല​കൊ​ണ്ട രൂ​പ​യു​ടെ മൂ​ല്യ​മി​പ്പോ​ൾ 85.95ലേ​ക്ക് ദു​ർ​ബ​ല​മാ​യി. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച​താ​ണ് രൂ​പ​യു​ടെ ത​ക​ർ​ച്ച അ​വ​സാ​നി​ച്ചി​ട്ടി​ല്ല. മൂ​ല്യം ഇ​നി​യും ഇ​ടി​യു​മെ​ന്ന് വ്യ​ക്ത​മാ​യ​തി​നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും ഷീ​റ്റ് ശേ​ഖ​രി​ക്കാ​ൻ അ​വ​ർ നീ​ക്കം ന​ട​ത്തും.

വി​ള​വ് ചു​രു​ങ്ങി


കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും കാ​പ്പി വി​ള​വെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ നി​മി​ത്തം വി​ള​വ് ചു​രു​ങ്ങി​യെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കി​ട​യി​ൽ വ്യ​വ​സാ​യി​ക​ൾ നി​ര​ക്ക് ഉ​യ​ർ​ത്തി ച​ര​ക്ക് സം​ഭ​രി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി. വ​യ​നാ​ട്ടി​ൽ ഉ​ണ്ട​ക്കാ​പ്പി 54 കി​ലോ 12,200 രൂ​പ​യി​ലും കാ​പ്പി പ​രി​പ്പ് കി​ലോ 410 രൂ​പ​യി​ലു​മാ​ണ്.

‌ആ​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. പ​വ​ൻ 57,720 രൂ​പ​യി​ൽ​നി​ന്നും 58,280ലേ​ക്ക് ഉ​യ​ർ​ന്നു.

പ​ച്ച​ത്തേ​ങ്ങ​യ്ക്ക് ഡിമാൻഡ്



നാ​ളി​കേ​ര വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. കൊ​പ്ര​യും പ​ച്ച​ത്തേ​ങ്ങ​യും റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നാ​ൽ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പു​തി​യ ച​ര​ക്ക് വി​ൽ​പ്പ​ന​യ്ക്കി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ധ്യ​കേ​ര​ള​ത്തി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലും ചെ​റി​യ​തോ​തി​ൽ വി​ള​വെ​ടു​പ്പു തു​ട​ങ്ങി, മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ വി​ള​വ​ടു​പ്പ് ഊ​ർ​ജി​ത​മാ​കും.

പ​ച്ച​ത്തേ​ങ്ങ ശേ​ഖ​രി​ക്കാ​ൻ ചെ​റു​കി​ട മി​ല്ലു​കാ​ർ രം​ഗ​ത്തു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ച​ര​ക്കു​ക്ഷാ​മം മൂ​ലം ന​മ്മു​ടെ നി​ര​ക്കി​ലും ക്വി​ന്‍റ​ലി​ന് 150 രൂ​പ ഉ​യ​ർ​ന്നാ​ണ് അ​വി​ടെ കൊ​പ്ര​യു​ടെ കൈ​മാ​റ്റം. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ ഏ​ജ​ന്‍റു​മാ​രെ ഇ​റ​ക്കി കേ​ര​ള​ത്തി​ൽ​നി​ന്നും അ​വ​ർ പ​ച്ച​ത്തേ​ങ്ങ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ കൊ​പ്ര 14,900ലും ​വെ​ളി​ച്ചെ​ണ്ണ 22,300 രൂ​പ​യി​ലു​മാ​ണ്.