ഐഎഫ്എഫ് ഫാഷൻ എക്സ്പോ അങ്കമാലിയിൽ ഇന്നു മുതൽ
Tuesday, January 7, 2025 2:08 AM IST
കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ-2025’ ഇന്ന് അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മുൻനിര ദേശീയ, അന്തർദേശീയ ബ്രാൻഡുകളും 200ലേറെ സ്റ്റാളുകളും 150ലധികം വസ്ത്ര നിർമാതാക്കളുമുള്ള എക്സ്പോയിൽ 5,000ലേറെ പേർ പങ്കെടുക്കും. ബ്ലോസം, മോംസ്കെയർ, പർ സ്വാം, ബാങ്ക്ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷൻ ഇവന്റ് എന്നറിയപ്പെടുന്ന എക്സ്പോ സംഘടിപ്പിക്കുന്നത്.
എക്സ്പോയുടെ ഭാഗമായി ഇന്നു വൈകുന്നേരം നാലിനു വിവിധ ബ്രാൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ഉണ്ടാകും. നാളെ വൈകുന്നേരം അഞ്ചിന് ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഒന്പതിന് സാംസ്കാരിക പരിപാടികളും ഉണ്ടാകും.