മുംബൈ: ഇ​​​ന്ത്യ​​​ൻ കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു​​​നീ​​​ണ്ട മാ​​​രു​​​തി സു​​​സു​​​ക്കി​​​യു​​​ടെ അ​​​പ്ര​​​മാ​​​ദി​​​ത്വ​​​ത്തി​​​ന് അ​​​വ​​​സാ​​​നം. രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന കാ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ​​​ന്ന സു​​​സു​​​ക്കി​​​യു​​​ടെ 40 വ​​​ർ​​​ഷ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് ത​​​ക​​​ർ​​​ത്തു.

ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ സ​​​ബ്കോം​​​പാ​​​ക്റ്റ് എ​​​സ്‌​​യു​​​വി​​​യാ​​​യ പ​​​ഞ്ച്, മാ​​​രു​​​തി സു​​​സു​​​ക്കി​​​യു​​​ടെ വാ​​​ഗ​​​ണ്‍ ആ​​​ർ, സ്വി​​​ഫ്റ്റ്, മാ​​​രു​​​തി സു​​​സു​​​ക്കി ബ്രെ​​​സ എ​​​ന്നി​​​വ​​​യെ പി​​​ന്ത​​​ള്ളി 2024ൽ ​​​രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​ച്ച കാ​​​റെ​​​ന്ന നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി. 2024ൽ 202,030 ​​​ടാ​​​റ്റ പ​​​ഞ്ച് കാ​​​റു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. മാ​​​രു​​​തി​​​യു​​​ടെ വാ​​​ഗ​​​ണ്‍ ആ​​​ർ 1,90,855 യൂ​​​ണി​​​റ്റും എ​​​ർ​​​ട്ടി​​​ഗ കാ​​​റു​​​ക​​​ൾ 1,90,091 എ​​​ണ്ണ​​​മാ​​​ണ് വി​​​റ്റ​​​ത്.

2024ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ച് കാ​​​റു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം എ​​​സ്‌​യു​​വി​​​ക​​​ളാ​​​യി​​​രു​​​ന്നു. വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​പ​​​ണി കൈ​​​യ​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണി​​​ത്.

പ്രീ​​​മി​​​യം ഫീ​​​ച്ച​​​റു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലു​​​ണ്ടാ​​​യ മു​​​ൻ​​​ഗ​​​ണ​​​ന​​​യാ​​​ണ് എ​​​സ്‌യു​​​വി​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന വി​​​ല്പ​​ന വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ എ​​​സ്‌​യു​​​വി വി​​​പ​​​ണി സ​​​മീ​​​പ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലാ​​​ണ്. പാ​​​സ​​​ഞ്ച​​​ർ വെ​​​ഹി​​​ക്കി​​​ൾ (പി​​​വി) വി​​​പ​​​ണി​​​യു​​​ടെ വി​​​ഹി​​​തം 2021 ൽ 32 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 2024 ൽ 50 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു.

മാ​​​രു​​​തി ബ്രെ​​​സ 1,88,160 കാ​​​റു​​​ക​​​ൾ വി​​​റ്റ് നാ​​​ലാം സ്ഥാ​​​ന​​​ത്തും 1,86,919 കാ​​​റു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ന്ന ഹ്യൂ​​​ണ്ടാ​​​യി ക്രെ​​​റ്റ അ​​​ഞ്ചാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. 1,90,091 യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച വാ​​​ഗ​​​ണ്‍ ആ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

സ​​​മീ​​​പ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മാ​​​രു​​​തി​​​ക്ക് വി​​​പ​​​ണി വി​​​ഹി​​​തം വ​​​ലി​​​യ തോ​​​തി​​​ൽ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. 2018 ൽ 52 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 2024 ൽ 41 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. 42.86 ല​​​ക്ഷം കാ​​​റു​​​ക​​​ളാ​​​ണ് 2024ൽ ​​​മാ​​​രു​​​തി വി​​​റ്റ​​​ഴി​​​ച്ച​​​ത്.


1980ക​​​ളു​​​ടെ മ​​​ധ്യ​​​ത്തോ​​​ടെ മാ​​​രു​​​തി 800 ഇ​​​റ​​​ക്കി​​​യാ​​​ണ് മാ​​​രു​​​തി ഇ​​​ന്ത്യ​​​ൻ വാ​​​ഹ​​​ന വി​​​പ​​​ണി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു മു​​​ന്പ് സ്വാ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ൽ ഹി​​​ന്ദു​​​സ്ഥാ​​​ൻ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ അം​​​ബാ​​​സ​​​ഡ​​​ർ കാ​​​റാ​​​യി​​​രു​​​ന്നു വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ മു​​​ന്നി​​​ൽ.

ഏ​​​ക​​​ദേ​​​ശം മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്നു ഒ​​​ന്നാ​​​മ​​​ത്. മാ​​​രു​​​തി 800നു ​​​പി​​​ന്നാ​​​ലെ ഓ​​​ൾ​​​ട്ടോ, വാ​​​ഗ​​​ണ്‍ ആ​​​ർ, സ്വി​​​ഫ്റ്റ്, ഡി​​​സ​​​യ​​​ർ തു​​​ട​​​ങ്ങി ജ​​​ന​​​പ്രി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​രു​​​തി 40 വ​​​ർ​​​ഷ​​​ത്തോ​​​ളം മാ​​​രു​​​തി സു​​​സു​​​ക്കി ഇ​​​ന്ത്യ​​​ൻ കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​യി നി​​​ന്നു.

ന​​​ഷ്ട​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ടാ​​​റ്റ​​​യു​​​ടെ കു​​​തി​​​പ്പ്

വ​​​ള​​​രെ ജ​​​ന​​​പ്രീ​​​തി​​​യാ​​​ർ​​​ജി​​​ച്ച ടാ​​​റ്റ സു​​​മോ, ഇ​​​ൻ​​​ഡി​​​ക്ക, ഇ​​​ൻ​​​ഡി​​​ഗോ, ര​​​ത്ത​​​ൻ ടാ​​​റ്റ​​​യു​​​ടെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യടാ​​​റ്റ നാ​​​നോ തു​​​ട​​​ങ്ങി 15ലേ​​​റെ കാ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് വ​​​ലി​​​യ ന​​​ഷ്ട​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് വീ​​​ണ്ടും കാ​​​ർ വി​​​പ​​​ണി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

2016ൽ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ ടി​​​യാ​​​ഗോ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ടാ​​​റ്റ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ന​​​ട​​​ത്തി​​​യ​​​ത്.2024ൽ ​​​മൊ​​​ത്തം 565,000 യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച ക​​​ന്പ​​​നി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ചു. എ​​​സ്‌യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്രം 19 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി.

2021ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി ആ​​​ദ്യ മാ​​​സ​​​ത്തി​​​ൽ ത​​​ന്നെ ടാ​​​റ്റ പ​​​ഞ്ച് 10,000 കാ​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ചു​​​കൊ​​​ണ്ട് ശ​​​ക്ത​​​മാ​​​യ അ​​​ര​​​ങ്ങേ​​​റ്റം ന​​​ട​​​ത്തി, 2022ൽ ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വിൽക്കപ്പെടുന്ന പ​​​ത്താ​​​മ​​​ത്തെ കാ​​​റാ​​​യി മാ​​​റി.