എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​ർ​​​ഡി​​​ട്ട് യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്മെ​​​ന്‍റ് ഇ​​​ന്‍റ​​​ര്‍​ഫേ​​​സ് (യു​​​പി​​​ഐ). ഇ​​​ക്ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ല്‍ 16.73 ബി​​​ല്യ​​​ണ്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ന​​​വം​​​ബ​​​റി​​​ലേ​​​തി​​​നേ​​​ക്കാ​​​ള്‍ എ​​​ട്ട് ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്ന് നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ന്‍​പി​​​സി​​​ഐ) ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

രാ​​​ജ്യ​​​ത്ത് യു​​​പി​​​ഐ പേ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽവ​​​ന്ന​​​ത് 2016 ഏ​​​പ്രി​​​ലി​​​ലാ​​​ണ്. അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ന​​​വം​​​ബ​​​റി​​​ൽ 21.55 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് യു​​​പി​​​ഐ​​​യി​​​ലൂ​​​ടെ ന​​​ട​​​ന്ന​​​ത്. ഡി​​​സം​​​ബ​​​റി​​​ല്‍ 23.25 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നു.

ചെ​​​റി​​​യ തു​​​കക​​​ളു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ൽ ന​​​ട​​​ത്തി​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​തെ​​​ന്ന​​​ത് ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.​​യു​​​പി​​​ഐ​​​യു​​​ടെ ഡി​​​സം​​​ബ​​​റി​​​ലെ പ്ര​​​തി​​​ദി​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​വം​​​ബ​​​റി​​​ലെ 51 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 54 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു.


പ്ര​​​തി​​​ദി​​​ന ഇ​​​ട​​​പാ​​​ട് മൂ​​​ല്യ​​​വും ന​​​വം​​​ബ​​​റി​​​ലെ 71,840 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 74,990 കോ​​​ടി രൂ​​​പ​​​യാ​​​യി. 2023 ഡി​​​സം​​​ബ​​​റു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ 39 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യും ഇ​​​ട​​​പാ​​​ട് മൂ​​​ല്യ​​​ത്തി​​​ല്‍ 28 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യും ഉ​​​ണ്ടാ​​​യി.

2023ല്‍ 118 ​​​ബി​​​ല്യ​​​ണ്‍ ആ​​​യി​​​രു​​​ന്നു ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍. 2024ല്‍ 172 ​​​ബി​​​ല്യ​​​ണ്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നു. 46 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​ക​​​ദേ​​​ശം 247 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ന​​​ട​​​ന്ന​​​ത്. ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​ത്തി​​​ല്‍ 2023ലേ​​​ക്കാ​​​ൾ‍ 35 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി.

ഡി​​​സം​​​ബ​​​റി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പ് ക​​​ഴി​​​ഞ്ഞ ഒ​​​ക‌്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​ത്. 23.5 ല​​​ക്ഷം കോ​​​ടി രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള 16.58 ബി​​​ല്യ​​​ണ്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ഒ​​​ക‌്ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന​​​ത്. പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.