പിട്ടാപ്പിള്ളിൽ 48 മണിക്കൂർ ന്യൂ ഇയർ സെയിൽ തുടങ്ങി
Sunday, December 29, 2024 12:04 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ 48 മണിക്കൂർ ‘മെഗാ ന്യൂ ഇയർ സെയിൽ’ ആരംഭിച്ചു. ഇഷ്ടപ്പെട്ട ഗ്യഹോപകരണങ്ങൾ പലിശരഹിത തവണ വ്യവസ്ഥയിൽ ലഭിക്കും.
ക്രിസ്മസ്, ന്യൂ ഇയര്‍ ഓഫറിന്റെ ഭാഗമായി ബംപര്‍ സമ്മാനമായി ഇലക്ട്രിക് കാര്‍ ലഭിക്കും. പഴയ എസി മാറ്റി വാങ്ങുമ്പോൾ 7500 രൂപ വരെ ലാഭിക്കാം. കൂടാതെ, മൊബൈൽ ബൈബാക്ക് ഓഫറുകൾക്ക് 15000 രൂപ വരെയും എൽഇഡി ടിവി മാറ്റി വാങ്ങുമ്പോൾ 15000 രൂപ വരെയും വാഷിംഗ് മെഷീനുകൾ മാറ്റി വാങ്ങുമ്പോൾ 5000 രൂപ വരെയും പഴയ ഫ്രിഡ്ജുകൾ മാറ്റി വാങ്ങുമ്പോൾ 15000 രൂപ വരെയും ഓഫറുണ്ട്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങള്‍ എന്നീ ഉത്പന്നങ്ങള്‍ പ്രത്യേക ഇഎംഐ സ്കീമില്‍ വാങ്ങാനും 15000 രൂപ വരെ കാഷ് ബാക്ക് നേടാനുമുള്ള അവസരം പിട്ടാപ്പിള്ളില്‍ വണ്ടേഴ്സ് എക്സ്ചേഞ്ച് ഓഫറിലൂടെ ഒരുക്കിയിട്ടുണ്ട്. മികച്ച വില്പനാനന്തര സര്‍വീസിനായി ഓരോ ഷോറൂമിലും പ്രത്യേക ടീം സജ്ജമാണ്.
ഉത്പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോമ്പോ ഓഫേഴ്സ്, കാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍, അധിക വാറന്റി സൗകര്യം എന്നിവ പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ പര്‍ചേസുകള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്സിന് ആകര്‍ഷകമായ സ്കീമുകള്‍ എന്നിവയ്ക്കു പുറമേ അഡീഷണല്‍ ഡിസ്കൗണ്ടും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. 35 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന പിട്ടാപ്പിള്ളില്‍ ഗ്രൂപ്പിന് കേരളത്തിൽ 81 ഷോറൂമുകളുണ്ട്.