മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​യ്ക്ക് ത​യാ​റെ​ടു​ത്ത് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ ടെ​ലി​കോം ശാ​ഖ​യാ​യ ജി​യോ. ഏ​ക​ദേ​ശം 35,000-40,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​പി​ഒ.

ജി​യോ ഐ​പി​ഒ 2025ന്‍റെ ര​ണ്ടാം പ​കു​തി​യോ​ടെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, ജി​യോ ഇ​തി​നെപ്പ​റ്റി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​ന്പ​നി കൂ​ടി​യാ​യ ജി​യോ​യു​ടെ വി​പ​ണി​മൂ​ല്യം ഏ​ക​ദേ​ശം 8.5 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് വി​വി​ധ ബ്രോ​ക്ക​റേ​ജ് പ്ലാ​റ്റ​ഫോ​മു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ഐ​പി​ഒ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ലി​സ്റ്റ​ഡ് ക​ന്പ​നി​ക​ളി​ലൊ​ന്നാ​യും ജി​യോ മാ​റും.

ക​ന്പ​നി​യു​ടെ പ്ര​മോ​ട്ട​ർ​മാ​രി​ൽനി​ന്നും നി​ല​വി​ലു​ള്ള ഷെ​യ​ർ​ഹോ​ൾ​ഡ​ർ​മാ​രി​ൽനി​ന്നും പു​തി​യ ഓ​ഹ​രി​ക​ളും (ഫ്ര​ഷ് ഇ​ഷ്യൂ) ഓ​ഫ​ർ ഫോ​ർ സെ​യി​ലും (ഒ​എ​ഫ്എ​സ്) ഐ​പി​ഒ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഐ​പി​ഒ​യ്ക്ക് മു​ന്നോ​ടി​യാ​യി നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മൂ​ല​ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന പ്രീ-​ഐ​പി​ഒ ന​ട​പ​ടി​ക​ൾ​ക്കും റി​ല​യ​ൻ​സ് തു​ട​ക്ക​മി​ട്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ജി​യോ ഐ​പി​ഒ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ത​ക​രു​ന്ന​ത് 2024‌ ഒ‌​ക്‌​ടോ​ബ​റി​ൽ ഹ്യു​ണ്ടാ​യ് ഇ​ന്ത്യ ന​ട​ത്തി​യ 27,870 കോ​ടി രൂ​പ​യു​ടെ ഐ​പി​ഒ എ​ന്ന റി​ക്കാ​ർ​ഡാ​യി​രി​ക്കും.


റി​ല​യ​ൻ​സ് ജി​യോ​യി​ൽ നി​ല​വി​ൽ വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 33% ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഉ​ണ്ട്. അ​ബു​ദാ​ബി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് അ​ഥോ​റി​റ്റി, കെ​കെ​ആ​ർ, മു​ബ​ദ​ല, സി​ൽ​വ​ർ​ലേ​ക്ക് തു​ട​ങ്ങി​യ​വ 2020ൽ 1,800 ​കോ​ടി ഡോ​ള​റോ​ള​മാ​ണ് ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ന്‍റെ ക​ന്പ​നി​യി​ൽ നി​ക്ഷേ​പി​ച്ച​ത്.

അ​തേ​സ​മ​യം ജി​യോ നി​ര​ക്കു വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യ നാ​ലാം മാ​സ​വും വ​രി​ക്കാ​രെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ക്‌ടോ​ബ​റി​ൽ 37 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ൾ ജി​യോ നെ​റ്റ്‌വ​ർ​ക്ക് ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡാ​റ്റ അ​നു​സ​രി​ച്ചാ​ണി​ത്.. അ​തേ​സ​മ​യം എ​യ​ർ​ടെ​ൽ മൂ​ന്ന് മാ​സ​ത്തെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് ശേ​ഷം കൂ​ടു​ത​ൽ വ​രി​ക്കാ​രെ ചേ​ർ​ത്തി​ട്ടു​ണ്ട്. 19 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് പു​തി​യ​താ​യി നെ​റ്റ്‌വ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ​ത്.