ഗ്ലോപിക്സ് ഒടിടി പ്ലാറ്റ്ഫോം ലോഗോ പ്രകാശനം
Friday, January 3, 2025 12:36 AM IST
കൊച്ചി: ഗ്ലോബല്‍ പിക്സ് ഇന്കോര്പറേഷന് സംരംഭമായ ഗ്ലോപിക്സ് ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഭോജ്പുരി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, ബംഗാളി, മലയാളം സിനിമകള്‍, ഡോക്യുമെന്ററികള്‍, വെബ് സീരീസുകള്‍, വാര്‍ത്തകള്‍, റിയാലിറ്റി ഷോകള്‍ എന്നിവ ഗ്ലോപിക്സിലൂടെ ലഭിക്കുമെന്ന് സ്ഥാപകനായ വിന്‍സി ആരവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗ്ലോപിക്സിന്റെ ഔദ്യോഗിക ലോഞ്ച് മേയില്‍ കൊച്ചിയില്‍ നടക്കും.