ബോഡി കെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ ഏഴു മുതല്‍
Friday, January 3, 2025 12:36 AM IST
കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്ന ബോഡി കെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ ഏഴു മുതല്‍ ഒന്‍പത് വരെ അങ്കമാലി അഡ്ലക്സ് കൺവന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏഴിനു രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശീമാട്ടി ടെക്സ്റ്റൈല്‍സ് സിഇഒ ബീന കണ്ണന്, റോജി എം. ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
200ലധികം പ്രദര്‍ശന സ്റ്റാളുകൾ ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം വൈകുന്നേരം വിവിധ ബ്രാന്‍ഡുകളുടെ ഫാഷന്‍ ഷോ ഉണ്ടായിരിക്കും. എട്ടിനു വൈകുന്നേരം നടക്കുന്ന ഐഎഫ്എഫ് അവാര്ഡ്നിശ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും.
അയ്യായിരത്തിലധികം ആളുകള്‍ എക്സ്പോയുടെ ഭാഗമാകുമെന്ന് ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ ചെയര്മാൻ പി.പി. സാദിഖ്, കണ്‍വീനര്‍ സമീര്‍ മൂപ്പന്, വൈസ് ചെയര്മാന് ജെ. ഷാനിര്‍, ജോയിന്റ് കണ്‍വീനര്‍ പി.വി. ഷാനവാസ്, പ്രോഗ്രാം ഡയറക്ടര്‍ പി.വി. ഷഫീഖ് എന്നിവര്‍ പറഞ്ഞു.