ലുലു മാളില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ നാളെ ആരംഭിക്കും
Tuesday, January 7, 2025 11:03 PM IST
കോട്ടയം: ആകര്‍ഷകമായ കിഴിവുകളുമായി കോട്ടയം ലുലു മാളില്‍ ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിലും നാളെ തുടങ്ങും.
എല്ലാ വര്‍ഷവും നടത്തിവരുന്ന ലുലു ഓണ്‍ സെയില്‍, ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ എന്നിവയാണ് നാളെ മുതല്‍ 12 വരെ മാളില്‍ നടക്കുക. ലുലു ഫാഷന്‍ സ്റ്റോറില്‍ എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി ഈ മാസം 19വരെയും വിലക്കിഴിവ് ലഭിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന മാളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും.
കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണു ഫ്ലാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്.
ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കും.
ലുലു ഫാഷന്‍ സ്റ്റോറില്‍നിന്നു മികച്ച ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഒരു ദിവസം മുമ്പേ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാന്‍ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് ഇതിലൂടെ ഇന്നു മുതല്‍ ഷോപ്പ് ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ലുലു.
ഈ അവസരം ഉപയോഗപ്പെടുത്താന്‍ www.lulu happiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ സ്റ്റോറില്‍നിന്നു നേരിട്ടോ ലുലു ഹാപ്പിനെസ് പ്രോഗ്രാമില്‍ അംഗത്വമെടുക്കാം. ലുലു ലോയലിറ്റി മെന്പര്ഷിപ്പ് സൗജന്യമാണ്.