ബിര്‍ള ഒപസ് പെയിന്റ്സിന് 10 ഫ്രാഞ്ചൈസികള്‍ കൂടി
Tuesday, January 7, 2025 2:08 AM IST
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലെ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ബിര്‍ള ഒപസ് പെയിന്റ്സ് കേരളത്തിൽ പുതിയ 10 ഫ്രാഞ്ചൈസി സ്റ്റോറുകള്‍കൂടി തുറന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ അലങ്കാര പെയിന്റ് ബ്രാന്‍ഡായ ബിര്‍ള ഒപസ് തിരുവനന്തപുരം, കണ്ണൂര്‍, വയനാട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണു പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറന്നത്. ഇതോടെ കേരളത്തിലെ സ്റ്റോറുകളുടെ എണ്ണം 20 ആയി.
കേരളത്തിനായി രൂപകല്പന ചെയ്ത 15 ഷേഡുകളിലെ എക്സ്ക്ലൂസീവ് ഉത്പന്നങ്ങളും അനുബന്ധ സേവനങ്ങളും ബിര്‍ള ഒപസ് ലഭ്യമാക്കും. സ്റ്റോറുകള്‍ക്കൊപ്പം, ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും കേരളത്തിലുടനീളം ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.